ഹരിഹരൻ മുതൽ രാജമൗലി വരെ നിരവധി പ്രതിഭാധനരായ സംവിധായകർക്കൊപ്പവും സൂപ്പർ താരങ്ങളുടെ നായികയായും പ്രവർത്തിച്ച താരമാണ് മംമ്ത മോഹൻദാസ്. ഹരിഹരൻ ഒരുക്കിയ മയൂഖത്തിലൂടെ മലയാളത്തിലേയ്ക്ക് കടന്നു വന്ന മംമ്ത കരി യറിൽ ആദ്യം വിജയം നേടാൻ കഴിയാതെ പോയതിനാൽ ഭാഗ്യമില്ലാത്ത നായിക എന്ന വിശേഷണം തനിക്ക് സിനിമാ മേഖലയിലേയ്ക്ക് ഉണ്ടായതായി പറഞ്ഞു. തന്റെ അഭിനയ ജീവിതത്തെക്കുറിച്ചു മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇത് പങ്കുവച്ചത്.
മംമ്തയുടെ വാക്കുകൾ ഇങ്ങനെ..
”രാജമൗലി സംവിധാനം ചെയ്ത യമോദോംഗ എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ ആ സിനിമ രാജമൗലി സാറിന്റെ ഏറ്റവും മികച്ച ചിത്രമാണോ എന്നു ചോദിച്ചാൽ അല്ല. മയൂഖം ഹരിഹരൻ സാറിന്റെ മികച്ച സിനിമകളിൽ ഒന്നല്ല. അതു കൊണ്ടാണ് എന്റെ വളർച്ച അത്ര എളുപ്പമല്ലായിരുന്നു എന്ന് ഞാൻ എപ്പോഴും പറയുന്നത്. വളരെ എളുപ്പത്തിലുള്ള ഒരു വിജയവും എനിക്കുണ്ടായിട്ടില്ല. സിവപ്പതികാരം എന്ന ആദ്യ തമിഴ് ചിത്രം ഹിറ്റാകാതെ പോയപ്പോൾ ഞാൻ വിഷമിച്ചിരുന്നു. വിശാൽ സണ്ടക്കോഴി എന്ന സൂപ്പർഹിറ്റ് ചിത്രം ചെയ്തതിനു ശേഷമാണ് സിവപ്പതികാരം ചെയ്യുന്നത്. ആ ചിത്രം പരാജയപ്പെട്ടപ്പോൾ ഞാനൊരു ഭാഗ്യമില്ലാത്ത നായികയാണെന്ന തരത്തിൽ ഇൻഡസ്ട്രിയിൽ സംസാരമുണ്ടായി. ആ പരാജയത്തിന്റെ ഉത്തരവാദിത്തം എനിക്കായി. ഇങ്ങനെയാണ് ചലച്ചിത്ര മേഖല എന്നു ഞാൻ മനസ്സിലാക്കിയത് അപ്പോഴാണ്.”
”ആദ്യ ചിത്രമായ മയൂഖം അത്ര വലിയ ഹിറ്റൊന്നും ആയിരുന്നില്ല. ഒരു ഭാഗ്യസിനിമ എന്ന് പറയാൻ എന്റെ കരിയറിൽ ഒന്നും ഉണ്ടായിട്ടില്ല. അതു കൊണ്ടു തന്നെ എന്റെ വളർച്ചയും വളരെ പതിയെയായിരുന്നു. വർഷങ്ങൾ എന്നിൽ നിന്ന് എടുക്കപ്പെട്ടെങ്കിൽ പകരം വിലയേറിയ നിരവധി പാഠങ്ങളാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.” താരം പറഞ്ഞു
Post Your Comments