GeneralLatest NewsNEWSTV Shows

കുറെനാളിൽ എന്റെ ചിലവിൽ തിന്ന് കുടിച്ചിട്ട് ഞാനിപ്പോ പറയുന്നത് എച്ചിക്കണക്കാണെന്നു കൂട്ടി നീയൊക്കെ നിർവൃതിയടഞ്ഞോ; ദിയ സന

ഞാൻ ചെയ്ത സഹായങ്ങൾ കൊണ്ട് എന്റെ മണ്ടക്കടിച്ചു ഇന്നും ജീവിക്കുന്ന കുറെയെണ്ണമുണ്ട്.. .

ബിഗ് ബോസ് ഷോയിലൂടെ ആരാധക  ശ്രദ്ധ നേടിയ താരമാണ് ദിയ സന. സോഷ്യൽ മീഡിയയിൽ സജീവമായ ദിയയുടെ പുതിയ പോസ്റ്റ് ചർച്ചയാകുന്നു. ഞാൻ ചെയ്ത സഹായങ്ങൾ കൊണ്ട് എന്റെ മണ്ടക്കടിച്ചു ഇന്നും ജീവിക്കുന്ന കുറെയെണ്ണമുണ്ട്.. ഒന്നോർത്തോ എന്റെയൊക്കെ ഔദാര്യത്തിലെ ജീവിതമാണ് നീയൊക്കെ അനുഭവിക്കുന്നത്.. അനുഭവിക്കാതെ എവിടെപ്പോകാൻ എന്ന് പറഞ്ഞുതുടങ്ങുന്ന ദിയയുടെ ഫേസ്ബുക്ക് പോസ്റ്റിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ പ്രതികരണമാണ് ലഭിക്കുന്നത്.

ദിയ സനയുടെ പോസ്റ്റ് പൂർണ്ണ രൂപം

ഞാൻ ചെയ്ത സഹായങ്ങൾ കൊണ്ട് എന്റെ മണ്ടക്കടിച്ചു ഇന്നും ജീവിക്കുന്ന കുറെയെണ്ണമുണ്ട്.. ഒന്നോർത്തോ എന്റെയൊക്കെ ഔദാര്യത്തിലെ ജീവിതമാണ് നീയൊക്കെ അനുഭവിക്കുന്നത്.. അനുഭവിക്കാതെ എവിടെപ്പോകാൻ.

പകവീട്ടലുകളാണ് ഇതൊക്കെയെന്നറിയാൻ വൈകി.. ഒരിക്കലുമില്ലാത്ത പ്രശ്നങ്ങളൊക്കെ ഇപ്പൊ പുതിയതായി എനിക്ക് നേരെ വരുമ്പോൾ മനസിലാകാൻ പാകത്തിനുള്ള നല്ലമനുഷ്യരും എന്റെ കൂടെയുണ്ടെന്നുള്ളതിൽ സന്തോഷം.

പിന്നെ പുരോഗമനം പിടിച്ചു നിലപാടിൽ നിലനിൽപിന് വേണ്ടി ഉറച്ചു നിൽക്കുന്ന കപടമുഖങ്ങളോട് നടുവിരൽ ഉയർത്തിക്കാണിച്ചു ഞാൻ എന്റെ കാര്യം നോക്കും..
കുറെ നാളിൽ എന്റെ ചിലവിൽ തിന്ന് കുടിച്ചിട്ട് ഞാനിപ്പോ പറയുന്നത് എച്ചിക്കണക്കാണെന്നു കൂട്ടി നീയൊക്കെ നിർവൃതിയടഞ്ഞോ.. ഈ വക ഐറ്റംസ് എന്റെ ലൈഫിൽ നിന്ന് പോയപ്പോഴേ എനിക്ക് സ്വസ്ഥത ഉണ്ടായി..
എന്റെ ജീവിതത്തിലെ പുതിയ അധ്യായങ്ങൾ ആരംഭിക്കുകയായി..

shortlink

Related Articles

Post Your Comments


Back to top button