തീവണ്ടി എന്ന ടോവിനോ ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സംയുക്ത മേനോൻ. ചുരുങ്ങിയ സമയം കൊണ്ടുതന്നെ പ്രേഷകരുടെ ഇഷ്ടനായികയായ താരം ഇപ്പോൾ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’ എന്ന ത്രില്ലർ ചിത്രത്തിലാണ് അഭിനയിക്കുന്നത്. നിരവധി ഫോട്ടോഷൂട്ടുകൾ നടത്തുന്ന താരമിപ്പോൾ ഗ്ലാമർ ലുക്കുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ എരിഡ ചിത്രത്തിലെ ഒരു ഗ്ലാമർ ചിത്രമാണ് സംയുക്തയുടെ പുറത്തു വന്നിരിക്കുന്നത്.
യവന മിത്തോളജിയുടെ പശ്ചാത്തലത്തിൽ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് ‘എരിഡ’. നാസ്സർ, സംയുക്ത മേനോൻ, കിഷോർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് പ്രധാന താരങ്ങൾ. ട്രെന്റ്‌സ് ആഡ്ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറിൽ അജി മേടയിൽ, അരോമ ബാബു എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥൻ നിർവ്വഹിക്കുന്നു. വൈ.വി. രാജേഷ് കഥയും തിരക്കഥ എഴുതിയിരിക്കുന്നത്.
Post Your Comments