GeneralLatest NewsMollywoodNEWS

ഒരു ഉപകാരവും ഇല്ലാത്തവനായി നില്‍ക്കാന്‍ പറ്റാത്തതെന്താടാ? തെരുവില്‍ നിന്നും ഞങ്ങളുടെ അച്ഛന്‍ രക്ഷിച്ചതാണ് അവനെ; രഞ്ജിനി

തന്റെ നായകളോടുള്ള ഇഷ്ടം തുടങ്ങിയത് അവിടെ നിന്നുമാണെന്നാണ് തോന്നുന്നതെന്നും രഞ്ജിനി n

തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും’ എന്ന റിയാലിറ്റി ഷോയിലൂടെ രഞ്ജിനി വീണ്ടും അവതാരകയായി തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ രഞ്ജിനി പങ്കുവെച്ചിരിക്കുന്ന തന്റെ ഒരു പഴയക്കാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

‘ഒരുമല്ലുക്കുട്ടി അലേര്‍ട്ട്, എന്താണ് താന്‍ കണ്ടെത്തിയിരിക്കുന്നതെന്ന് നോക്കൂ’ എന്നു കുറിച്ചു കൊണ്ട് സഹോദരന്‍ ശ്രീപ്രിയനൊപ്പമുള്ള ചിത്രമാണ് താരം പങ്ക് വച്ചത്. ആ തലയില്‍ വെച്ചിട്ടുള്ള വൃത്തികെട്ട വെളുത്ത ഹെയര്‍ബാന്‍ഡ് ഒരു വര്‍ഷത്തോളം എന്നും തലയില്‍ വെക്കുമായിരുന്നു. ഒരുതവണ പുതിയ ഹെയര്‍കട്ടുമായി സ്‌കൂളില്‍ ചെന്നപ്പോള്‍ വല്ലാതെ കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് തൊട്ട് മുടി വളരുന്നത് വരെ അത് പുറകിലേക്ക് വെച്ച് മറയ്ക്കാനായിരുന്നു ബാന്‍ഡ് വെച്ചിരുന്നത്, തനിക്ക് അത് ഒരുപാട് സെല്‍ഫ് കോണ്‍ഫിഡന്‍സ് കൂടിയിട്ടുണ്ടെന്നും ചിത്രം പങ്കിട്ടു കൊണ്ട് രഞ്ജിനി കുറിച്ചു.

read  also:അവളുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി, കോടികള്‍ നേടി; സില്‍ക്കിനെ ചൂഷണം ചെയ്തവരെക്കുറിച്ചു വിനു ചക്രവര്‍ത്തി

നിനക്കിപ്പോഴും ആ പഴയ ടൈനിയും ക്യൂട്ടുമായിട്ടുള്ള ഒരു ഉപകാരവും ഇല്ലാത്തവനായി നില്‍ക്കാന്‍ പറ്റാത്തതെന്താടാ എന്നും സഹോദരൻ ശ്രീപ്രിയനെ ടാഗ് ചെയ്തുകൊണ്ട് രഞ്ജിനി ചോദിക്കുന്നുണ്ട്. കൂടെയുള്ള നായ തങ്ങളുടെ ആദ്യ വളര്‍ത്തുനായയാണെന്നും രഞ്ജിനി പറയുന്നു. ടിക്കു എന്നായിരുന്നു അവന്റെ പേര്. ഞങ്ങളുടെ ആദ്യത്തെ പെറ്റ്. തെരുവില്‍ നിന്നും ഞങ്ങളുടെ അച്ഛന്‍ രക്ഷിച്ചതാണ് അവനെ, തന്റെ നായകളോടുള്ള ഇഷ്ടം തുടങ്ങിയത് അവിടെ നിന്നുമാണെന്നാണ് തോന്നുന്നതെന്നും രഞ്ജിനി കുറിച്ചിരിക്കുന്നു. തനിക്ക് അന്ന് എത്ര വയസ്സുണ്ട് എന്ന് ആര്‍ക്കെങ്കിലും ഊഹിക്കാന്‍ സാധിക്കുമോ എന്നും രഞ്ജിനി ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button