മമ്മൂട്ടിക്കും മോഹൻലാലിനൊപ്പം മലയാള സിനിമയിൽ തിളങ്ങിയ നടിയാണ് ബോളിവുഡ് നടി നേഹ. ഇപ്പോൾ ഇതാ സിനിമയിൽ തനിയ്ക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ബംഗളൂരു ക്ലബ് മഹീന്ദ്ര ഹോളിഡേയ്‌സിൽ ജോലി ചെയ്യുമ്പോഴാണ് ഫാഷൻ ഷോകൾ ചെയ്ത് തുടങ്ങുന്നത്. സിനിമകൾക്കായി ഓഡിഷനും ചെയ്തു.
ഓഡിഷന് പോയി അടുത്ത ദിവസം സംവിധായകരിൽ നിന്നോ നിർമ്മാതാക്കളിൽ നിന്നോ കോ ഓർഡിനേറ്റർമാരിൽനിന്നോ മോശമായ ഫോൺകാളുകൾ വരാൻ തുടങ്ങി.”നേഹാ…നാളെ ഒരു ഷോർട്ട് ഡ്രസിട്ട് വരാൻ പറ്റുമോ’എന്നായിരിക്കും ചോദ്യം. എന്തിനാ ഷോർട്ട് ഡ്രസിട്ട് വരുന്നതെന്ന് ചോദിച്ചാൽ”സിനിമയിൽ ഗ്‌ളാമർ റോളാണ്. മാഡം ഓഡിഷന് വന്നത് സൽവാർ കമ്മീസിട്ടിട്ടല്ലേ.”എന്നായിരിക്കും മറുപടി.
പലയിടത്ത് വച്ച് നേരിൽ കാണാമെന്ന് പറഞ്ഞ് പലരും വിളിക്കും. എന്നാൽ ഞാൻ പോകില്ല. പിന്നീടാണ് അതാണ് കാസ്റ്റിംഗ് കൗച്ച് എന്ന് മനസിലായത്. അടുത്തിടയിൽ നിരവധി നടികൾ സിനിമാലോകത്ത് തങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുള്ള മോശ അനുഭവങ്ങൾ തുറന്നുപറയാൻ ധൈര്യം കാണിച്ചിട്ടുണ്ട്.
Post Your Comments