
ചാനൽ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്തിരുന്ന സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേഷകരുടെ പ്രിയങ്കരനായി മാറിയ താരമായിരുന്നു അശ്വിൻ വിജയൻ. മികച്ച പ്രേക്ഷക പിന്തുണയാണ് താരത്തിന് പ്രേക്ഷകാരുടെ ഭാഗത്ത് നിന്നും നേടാനായത്.
എന്നാൽ സൂപ്പർ ഹിറ്റായ പരിപാടി അവസാനിച്ചെങ്കിലും ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രത്യേക താൽപ്പര്യം ആണ് ഉള്ളത്. ഇപ്പോഴിതാ ആരാധകർക്ക് ഒരു സന്തോഷ വാർത്ത നൽകിയിരിക്കുകയാണ് താരം. അശ്വിൻ വിവാഹിതൻ ആകാൻ പോകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ അശ്വിൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിയ്ക്കുന്നത്.
കിടിലൻ ഗായകൻ മാത്രമല്ല ഇൻഫോസിസ് ജീവനക്കാരൻ കൂടിയാണ് ആണ് അശ്വിൻ. അശ്വിൻ വിവാഹവാർത്ത പുറത്ത് വിട്ടതോടെ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. താരം പങ്കുവച്ചിരിയ്ക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ചിത്രങ്ങൾ കാണാം…….
Post Your Comments