ഇൻസെപ്ഷൻ, എക്സ്–മെൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായി മാറിയ നടിയാണ് ഹോളിവുഡ് താരം എലിയട്ട് പേജ് ( എലെൻ പേജ്). തന്റെ ഔദ്യോഗിക പേജിലൂടെയാണ് എലിയട്ട് തന്റെ ട്രാൻസ് വ്യക്തിത്വത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ഇനി മുതൽ ‘അവൾ’ അല്ല ‘അവൻ’ എന്ന സർവനാമമായിരിക്കും ഉചിതമായത് എന്ന് എലിയട്ട് പറയുന്നു.
“ഇത് എഴുതുന്നതിൽ സന്തോഷമുണ്ട്. ഇങ്ങനെ എഴുതാൻ എന്നെ പ്രാപ്തനാക്കിയ, പിന്തുണ നൽകിയ എല്ലാവർക്കും നന്ദി. എന്റെ യഥാർത്ഥ അസ്തിത്വത്തെ തിരിച്ചറിയാനും അത് ആശ്ലേഷിക്കാനും കഴിയുമ്പോഴുള്ള അനുഭവം വാക്കുകളിൽ വിവരിക്കാൻ കഴിയില്ല,” എലിയട്ട് കുറിച്ചു. ഇലിയട്ടിന്റെ ഈ തീരുമാനത്തെ പങ്കാളിയും കൊറിയോഗ്രാഫറുമായ എമ്മ പോർട്ണർ അഭിനന്ദിച്ചു.
2018ലാണ് ഇവർ വിവാഹിതരായത്. എലിയട്ടിന്റെ ഈ വെളിപ്പെടുത്തലിനെത്തുടർന്ന് താരത്തിന്റെ എല്ലാ ഔദ്യോഗിക പേജുകളിലും വിക്കിപീഡിയ പേജുകളിലും ‘നടൻ’ എന്നാക്കി. ഓസ്കറിനായി നാമനിർദേശം ചെയ്യപ്പെട്ട ജൂണോ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് എലിയട്ട് പേജ് ഹോളിവുഡിന്റെ ശ്രദ്ധ നേടിയത്.
Post Your Comments