GeneralLatest News

ഞാൻ അത്ര നല്ല കുട്ടിയല്ല എങ്കിലും എനിക്ക് ഒരു സമ്മാനം തരണം ; പൃഥ്വിയുടെ അല്ലി സാന്റയ്ക്ക് എഴുതിയ കത്തുമായി സുപ്രിയ

സാന്റയും മാനുകളും ഇത് കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സുപ്രിയ

മലയാളത്തിന്റെ പ്രിയനാടനാണ് പൃഥ്വിരാജ്. താരത്തിന്റെ മകൾ അല്ലിയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. മകൾ ജനിച്ചു ഒരുപാട് നാൾ കഴിഞ്ഞാണ് പൃഥ്വിരാജ് അല്ലിയുടെ ചിത്രങ്ങൾ പങ്കുവെച്ചത്. കോവിഡ് കാലം ഒരുപാട് ആഘോഷങ്ങൾ മാറ്റിമറിച്ചു. എങ്കിലും ക്രിസ്മസ് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഏവരും. ഇപ്പോഴിതാ പൃഥ്വിരാജിൻേറയും സുപ്രിയയുടെയും മകൾ അലംകൃത എന്ന അല്ലി സാന്റാ ക്ലോസിനു എഴുതിയ കത്താണ് വൈറലാകുന്നത്.

മകൾ എഴുതിയ കത്ത് സുപ്രിയ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.“പ്രിയപ്പെട്ട സാന്റ. നിങ്ങൾ എനിക്ക് ഒരു സമ്മാനം തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്ലീസ് സാന്റ, ഞാൻ അത്ര നല്ല കുട്ടിയല്ലെങ്കിലും നിങ്ങളേയും നിങ്ങളുടെ മാനുകളേയും എനിക്ക് ഇഷ്ടമാണ്. സ്നേഹപൂർവം അല്ലി,” എന്നാണ് കത്തിന്റെ ഉള്ളടക്കം. സാന്റാ ക്ലോസിനായുള്ള കാത്തിരിപ്പിലാണ് അല്ലി.

“സന്തോഷകരമായ സീസണാണിത്! ഡിസംബർ ഇങ്ങെത്തി. വർഷം മുഴുവനും ഒരു ലോക്ക്ഡൌൺ ആയിരുന്നെന്ന് തോന്നുന്നു! അതിനാൽ, ഈ വർഷം സാന്റയിൽ നിന്ന് ഒരു സമ്മാനം ലഭിക്കുമോ എന്ന് എനിക്ക് ഉറപ്പില്ലെന്ന് ഞാൻ അല്ലിയോട് പറഞ്ഞപ്പോൾ, വികൃതിയായ അവൾ ഉടനെ പോയി ഇത് എഴുതി തിരികെ വന്നു! സാന്റയും മാനുകളും ഇത് കേൾക്കുമെന്ന് പ്രതീക്ഷിക്കാം,” എന്ന കുറിപ്പോടെയാണ് സുപ്രിയ കത്ത് പങ്കുവച്ചിരിക്കുന്നത്.

അല്ലിക്ക് നെറ്റ്ഫ്ലിക്സിലെ ക്ലോസ് എന്ന സിനിമ കാണിച്ചു കൊടുക്കൂ എന്ന് ചിത്രത്തിനു താഴെ ഒരാൾ കമന്റ് ചെയ്തപ്പോൾ, തന്റെ മനസിൽ ഇപ്പോൾ കരുതി എന്ന ചിത്രം മാത്രമേ ഉള്ളൂവെന്ന് സുപ്രിയ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button