വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് സംവിധായകൻ അലി അക്ബർ ഒരുക്കുന്ന ചിത്രമാണ് 1921. ചിത്രത്തിന്റെ തിരക്കഥ മൂകാംബിക ദേവീസന്നിധിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ് അലി അക്ബർ. പൊതു ജന പങ്കാളിത്തത്തോടെയാണ് ചിത്രം ഒരുക്കുന്നത്.
തനിക്ക് നേരെ വരുന്ന അക്രമങ്ങള്‍ ഊര്‍ജം കൂട്ടുന്നതെ ഉള്ളൂ ആരൊക്കെ എതിര്‍ത്താലും ഈ ഉദ്യമം സാക്ഷാല്‍ക്കരിക്കും എന്നൊരു പ്രതിജ്ഞയിലാണ് താനെന്നും അലി അക്ബർ മനോരമയ്ക്ക് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. .
” ദേവിയുടെ ഭക്തനാണ് ഞാന്‍, അമ്മയുടെ മുന്നില്‍ തിരക്കഥ സമര്‍പ്പിച്ചാണ് ഞാന്‍ തുടങ്ങുന്നത്. എനിക്ക് അമ്മയുടെ ശക്തിയില്‍ വലിയ വിശ്വാസമുണ്ട്. എനിക്ക് മാത്രമല്ല ഒരുപാട് സിനിമാ പ്രവര്‍ത്തകര്‍ക്ക് മൂകാംബിക ദേവിയെ വിശ്വാസമാണ്. അവിടെ ചെന്ന് പ്രാര്‍ത്ഥിച്ചിട്ടാണ് പലരും വര്‍ക്ക് തുടങ്ങുന്നത്, ചിലര്‍ പറയാറില്ല എനിക്ക് അത് പറയാന്‍ ഒരു മടിയുമില്ല. എനിക്ക് നേരെ വരുന്ന അക്രമങ്ങള്‍ എന്റെ ഊര്‍ജം കൂട്ടുന്നതെ ഉള്ളൂ. പൊതുജന പങ്കാളിത്തത്തോടെയാണ് ഞാന്‍ ഈ സിനിമ ചെയ്യാന്‍ പോകുന്നത്,. വളരെ നല്ല സപ്പോര്‍ട്ട് കിട്ടുന്നുണ്ട്.
read also:വാപ്പച്ചി ഒരു വാക്കു പോലും പറയാതെ ആ സ്റ്റേജ് വിട്ടിറങ്ങി: അബിയെ കുറിച്ച് ഷെയ്ന്
ഷൂട്ടിങ്ങിനു വീട് കിട്ടില്ല എന്ന് വിചാരിച്ചിടത്ത് ഇങ്ങോട്ടു വന്നു വീട് തന്ന വ്യക്തികള്‍ ഉണ്ട്, നമ്ബൂതിരിമനകള് തരാന്‍ തയ്യാറായിട്ടു ആളുണ്ട്. അതുപോലെ ക്രൗഡ് ആയി വരാന്‍ രണ്ടായിരത്തോളം ആളുകള്‍ റെഡി ആണ്. സിനിമ സാക്ഷാത്കരിക്കുമോ എന്ന് ആരും ഭയപ്പെടേണ്ട, ഇത് നടത്താന്‍ തന്നെയാണ് ഞാന്‍ ഇറങ്ങി പുറപ്പെട്ടത്.’ അലി അക്ബര്‍ പറയുന്നു.
Post Your Comments