
മിമിക്രി വേദികളിലൂടെ ശ്രദ്ധ നേടിയ മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ അബിയുടെ മൂന്നാം ചരമവാര്‍ഷിക ദിനമാണിന്ന്. വാപ്പച്ചിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് മകനും നടനുമായ ഷെയ്ന്‍ നിഗം. ഖത്തറിലെ ദോഹയില്‍ വെച്ചു നടന്ന യുവ അവാര്‍ഡ് ചടങ്ങില്‍ അബിയ്ക്ക് ഒപ്പമുള്ള ചിത്രത്തിനൊപ്പമാണ് ഷെയ്ന്റെ കുറിപ്പ്.
ഇന്ന് എന്‍റെ വാപ്പച്ചിയുടെ ഓര്‍മ്മദിനമാണ്. ഒരാള്‍ക്ക് മറ്റൊരാള്‍ക്ക് നല്‍കാവുന്നതില്‍ ഏറ്റവും വലിയ സമ്മാനം അദ്ദേഹം എനിക്കേകി. അദ്ദേഹം എന്നില്‍ വിശ്വസിച്ചു. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, വാപ്പച്ചി ആദ്യമായി ഒരു വാക്ക് പോലും സംസാരിക്കാതെ സ്റ്റേജ് വിട്ട് ഇറങ്ങി എന്ന പ്രത്യേകത.’ ഷെയ്ന്‍ കുറിച്ചു.
രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് 2017 നവംബര്‍ 30- നാണ് അബി മരണത്തിന് കീഴടങ്ങിയത്.
Post Your Comments