GeneralLatest NewsMollywoodNEWS

ആശീര്‍വദിക്കാന്‍ മോഹന്‍ലാലും; ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ മനസമ്മതം കഴിഞ്ഞു

സെപ്റ്റംബറില്‍ നടന്ന വിവാഹ നിശ്ചയത്തിലും മോഹന്‍ലാല്‍ കുടുംബസമേതം പങ്കെടുത്തിരുന്നു

മലയാളത്തിന്റെ പ്രിയ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസ്സമ്മത ചടങ്ങില്‍ നിറസാന്നിധ്യമായി നടൻ മോഹന്‍ലാല്‍. ആന്റണി പെരുമ്പാവൂരിന്റേയും ശാന്തിയുടേയും മകള്‍ ഡോ. അനിഷയുടെയും പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റേയും സിന്ധുവിന്റേയും മകന്‍ ഡോ എമില്‍ വിന്‍സന്റിന്റെയും മനസമ്മതമാണ് നടന്നത്.

read also:എന്നെ ഭാര്യയായി സ്വീകരിക്കാന്‍ പറ്റില്ലെന്ന് സീരിയല്‍ നടൻ പറഞ്ഞു; മഞ്ജു സുനിച്ചന്‍ പറയുന്നു

ചടങ്ങില്‍ കാരണവരുടെ സ്ഥാനം അലങ്കരിച്ച മോഹന്‍ലാൽ പള്ളിയില്‍ വെച്ചു നടന്ന മനസമ്മത ചടങ്ങുകളും തീര്‍ന്ന ശേഷമാണ് മടങ്ങിയത്.കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

read also:നടൻ കിച്ചു ടെല്ലസും നടി റോഷ്‌നയും വിവാഹിതരായി ; ആശംസകളുമായി താരങ്ങൾ

സെപ്റ്റംബറില്‍ നടന്ന വിവാഹ നിശ്ചയത്തിലും മോഹന്‍ലാല്‍ കുടുംബസമേതം പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button