GeneralLatest NewsUncategorized

അഞ്ചു വർഷത്തിന് മുമ്പുള്ള ആ പെൺകുട്ടിയാണ് ഇന്നത്തെ എന്നെ ഞാനാക്കിയത് ; തുറന്നു പറഞ്ഞ് അഹാന

നിങ്ങളെ എല്ലാത്തരത്തിലും അംഗീകരിക്കുക

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണൻ. താരത്തിന്റെയ്ൻ സഹോദരിമാരുടെയും ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽമീഡിയയിൽ വൈറലാവുന്നത്. വനിതയിൽ വന്ന തന്റെ പഴയ ഒരു ചിത്രവും പുതിയ ചിത്രവും ബന്ധപ്പെട്ടാണ് താരത്തിന്റെ കുറിപ്പ്. രണ്ട് ചിത്രങ്ങളും തമ്മിൽ അഞ്ചു വർഷത്തിന്റെ വ്യത്യാസം ഉണ്ടെന്നു താരം പറയുന്നു. പഴയ ചിത്രത്തെയും ഞാൻ ഇഷ്ടപെടുന്നു. കാരണം അന്നത്തെ ഞാൻ ആണ് ഇന്നത്തെ എന്നെ ഞാനാക്കിയത്.

“ആദ്യ ചിത്രം ആളുകളെ എന്റെ മുഖത്ത് അവർക്ക് എന്ത് ചെയ്യാൻ തോന്നുന്നോ അതിനെല്ലാം അനുവദിക്കുകയും കൃത്രിമമായ കൺപീലികൾ വച്ച് പിടിപ്പിക്കാൻ സമ്മതിക്കുകയും ചെയ്തിരുന്ന കാലത്തേത്താണ്. രണ്ടാമത്തേത് എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയാൻ പഠിക്കുകയും ഭംഗിയുണ്ടാകാൻ മേക്കപ്പിന്റെ ആവശ്യമില്ലെന്ന് തിരിച്ചറിയുകയും ചെയ്തത്തിന് ശേഷം. കൂടാതെ ഞാൻ അഞ്ച് വർഷം കൊണ്ട് വളരുകയും ഒന്നോ രണ്ടോ ഇഞ്ച് കൂടുകയും ചെയ്തു. അതിനർഥം ആദ്യത്തെ ചിത്രം എനിക്ക് ഇഷ്ടമല്ല എന്നാണോ? തീർച്ചയായും അല്ല. എനിക്കത് കാണാൻ ഇഷ്ടമാണ്.

രണ്ടു ചിത്രങ്ങളും തമ്മിലുള്ള​ വ്യത്യാസത്തെയാണ് ലേണിങ് എന്നു വിളിക്കുന്നത്. ആദ്യത്തെ ആ ചിത്രമില്ലാതെ ഒരിക്കലും രണ്ടാമത്തെ ചിത്രം ഉണ്ടാകില്ലായിരുന്നു. നിങ്ങൾ അതും ഇതുമാണ്. പണ്ടത്തെ നിങ്ങളെ മായ്ച്ചു കളയേണ്ട ഒരാവശ്യവുമില്ല. കാരണം ഇന്ന് നിങ്ങൾ​ എന്താണോ, ആ നിങ്ങളാകാൻ കാരണം അന്നത്തെ നിങ്ങൾ​ ആണ്. നിങ്ങളെ എല്ലാത്തരത്തിലും അംഗീകരിക്കുക,” അഹാന കുറിയ്ക്കുന്നു.
എന്തായാലും അഹാന പങ്കുവെച്ച ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button