ആരാധകർ കാത്തിരുന്ന ആ മനോഹര നിമിഷം കൂടി സംഭവിച്ചിരിക്കുകയാണ്. അങ്കമാലി ഡയറീസ് താരം കിച്ചു ടെല്ലസ് നടി റോഷ്നയെ തന്റെ ജീവിതസഖിയാക്കിയിരിക്കുന്ന വാർത്തയാണ് പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. മാസങ്ങൾക്ക് മുൻപാണ് നടൻ കിച്ചു ടെല്ലസും നടി റോഷ്ന ആൻ റോയിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. സേവ് ദി ഡേറ്റ് ചിത്രങ്ങൾ താരങ്ങൾ പുറത്ത് വിട്ടിരുന്നു. അടുത്തിടെ ഇരുവരുടെയും മനസ്സമ്മതവും നടത്തി. ഇപ്പോഴിതാ താരങ്ങളുടെ വിവാഹ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിമാറിക്കൊണ്ടിരിക്കുന്നത്.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് അടുത്ത ബന്ധുക്കളും സഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കുചേർന്നത്. ലൈറ്റ് ഓറഞ്ച് നിറമുള്ള ഗൗൺ ആണ് വിവാഹത്തിന് റോഷ്ന ധരിച്ച്. സിൽവർ നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു കിച്ചുവിന്റെ വേഷം. സെന്റ് ആന്റണീസ് ചർച്ചിൽ വെച്ച് ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്.
നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസ് അങ്കമാലി ഡയറീസിലൂടെയാണ് ശ്രദ്ധേയനാവുന്നത്. ഈ സിനിമയുടെ ഓഡിഷന് പോയപ്പോഴാണ് കിച്ചുവും റോഷ്നും തമ്മിൽ പരിചയത്തിലാവുന്നത്. ‘വർണ്യത്തിൽ ആശങ്ക’ എന്ന സിനിമയിൽ ഭാര്യ ഭർത്താക്കന്മാരായി ഇരുവരും അഭിനയിച്ചിട്ടുണ്ട്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നായത്.
Post Your Comments