ഫാഷൻ ലോകത്തോട് വിട പറയാനൊരുങ്ങി പ്രശസ്ത സൊമാലിയൻ അമേരിക്കൻ മുസ്ലിം മോഡൽ ഹലീമ അദെൻ. മത വിശ്വാസങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ നിർബന്ധിക്കുന്നതിനാൽ താൻ മോഡലിങ് കരിയർ അവസാനിപ്പിക്കുന്നതെന്ന് ഹലീമ പറയുന്നു. ഫാഷൻ മേഖലയിലെ അടുപ്പമുള്ളവരോട് എല്ലാം ബന്ധം നഷ്ടമായതായി തോന്നുന്നുവെന്നും ചുറ്റുമുള്ളവരുമായി പൊരുത്തപ്പെടാൻ സാധിക്കാതെ വരുന്നതായി തോനുന്നു. മോഡലിംഗും ഫോട്ടോഷൂട്ടിൽ ഒന്നും താല്പര്യം തോന്നുന്നില്ല. ഹിജാബ് മോഡൽ യാത്രയിൽ എവിടെയാണ് തെറ്റ് പറ്റിയതെന്ന് തിരിച്ചറിഞ്ഞതായും ഹലീമ അദേൻ പറഞ്ഞു.
എനിക്ക് വേണ്ടി മാത്രമല്ല, ഫാഷൻ ലോകത്ത് ആത്മാവ് നഷ്ടപ്പെട്ട എല്ലാവർക്കും വേണ്ടിയാണ് താനിപ്പോൾ നിലപാട് പ്രഖ്യാപിക്കുന്നതെന്ന് ഹലീമ അദേൻ പറഞ്ഞു. ഫാഷൻ ലോകത്ത് ആത്മാവ് നഷ്ടപ്പെട്ട എല്ലാവർക്കും വേണ്ടിയാണ് താനിപ്പോൾ നിലപാട് പ്രഖ്യാപിക്കുന്നതെന്ന് ഹലീമ അദേൻ പറഞ്ഞു.
കെനിയയിലെ അഭയാർഥി ക്യാമ്പിൽ ജനിച്ച ഹലീമ ഏഴാം വയസ്സിൽ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. 2016ൽ ഹിജാബ് ധരിച്ച ആദ്യ വനിതാ മോഡൽ എന്ന നിലയിലാണ് ഹലീമ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് അങ്ങോട്ടുള്ള ഫാഷൻ ലോകത്ത് ബ്രിട്ടീഷ് വോഗിൻറെ കവർ ഫോട്ടോയിൽ സ്ഥാനം പിടിച്ചു. പിന്നീട് ഹലീമ ന്യൂയോർക്ക് ഫാഷൻ വീക്കിലും ഹലീമ പങ്കെടുത്തിരുന്നു.
Post Your Comments