കഠിന പ്രയത്നത്തിലൂടെ വളർന്നു വന്ന കലാകാരനാണ് ജോജു ജോർജ്ജ്. ജോഷിയുടെ സിനിമകളിൽ ഒന്നോ രണ്ടോ സീനുകളിൽ മാത്രം മുഖം കാണിച്ചിട്ടുള്ള ജോജു ജോർജ്ജ് പിന്നീട് ജോഷിയുടെ തന്നെ സിനിമയിലെ നായകനായി പ്രേക്ഷരെ ഞെട്ടിച്ചു. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ ജോജു അവതരിപ്പിച്ച പൊറിഞ്ചു സൂപ്പർ ഹീറോ പരിവേഷമുള്ള കഥാപാത്രമായിരുന്നു. ‘വജ്രം’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജോജുവിന് കരിയറിൽ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു ‘പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും’. ജൂനിയർ ആർട്ടിസ്റ്റ് എന്ന നിലയിൽ നിന്ന് ഇത് വരെയുള്ള ജോജുവിന്‍റെ വളർച്ച മലയാള സിനിമയെ സംബന്ധിച്ച് വലിയൊരു അദ്ഭുതമായി അടയാളപ്പെടുമ്പോൾ താൻ പണ്ട് കാലത്ത് തമിഴ് സിനിമയിൽ ചാൻസ് ചോദിക്കാൻ പോയ ഒരു അനുഭവത്തെക്കുറിച്ച് ജോജു ജോജു ഒരു സ്വകാര്യ എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ്.
‘മലയാളത്തിൽ ഒരു ഡയലോഗ് പോലും പറയാൻ അവസരം കിട്ടാതിരുക്കുമ്പോൾ ഞാൻ തമിഴ് സിനിമയിൽ ചാൻസ് ചോദിക്കാൻ പോയി, അതും ഗൗതം മേനോന്‍റെ ‘മിന്നലെ’ എന്ന സിനിമയിൽ. മലയാളത്തിൽ എന്നിലെ അക്ടർക്ക് ഗുണം ചെയ്ത ചില സിനിമകളുണ്ട്. ‘വജ്രം’, ‘വാസ്തവം’ ‘പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും’, ‘രാജാധിരാജ’ തുടങ്ങിയവ ‘വജ്രം’, ‘പട്ടാളം’, പോലെയുള്ള ചിത്രങ്ങൾ എനിക്ക് മമ്മുക്ക പറഞ്ഞിട്ട് ലഭിച്ചതാണ്’.
Post Your Comments