
പ്രേഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് ദിവ്യ ഉണ്ണി. നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച നടിയുടെ വിവാഹമോചനവും പുനർവിവാഹവുമൊക്കെ വാർത്തയായിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും താരം തന്റെ നൃത്തവും ,ക്ലാസ്സുമായി എപ്പോഴും തിരക്കിലാണ്.
2020 അവസാനിക്കാൻ ഇനി കേവലം ഒരു മാസം മാത്രം അവശേഷിക്കെ ദിവ്യ ഉണ്ണി ഈ വർഷത്തെ മറക്കാനാവാത്ത മനോഹരമായ നിമിഷങ്ങൾ പങ്കുവെക്കുകയാണ്. ദിവ്യ ഉണ്ണി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഷെയർ ചെയ്തിരിക്കുന്നത്.
മനോഹരമായ നിമിഷങ്ങൾ കൊളാഷ് രൂപത്തിലാക്കിയുള്ള ചിത്രമാണ് ദിവ്യ പങ്കുവെച്ചിരിക്കുന്നത്. 2020 ൽ ആയിരുന്നു നടിയ്ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിക്കുന്നത്. ഭർത്താവ് അരുണിനും 3 മക്കളോടൊപ്പമുള്ള മനേഹരമായ ചിത്രമായിരുന്നു നടി പങ്കുവെച്ചതിൽ ഒന്ന്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും നൃത്ത വിദ്യാലയത്തിലെ വിദ്യാർഥികൾക്കൊപ്പമുള്ള ഡാൻസ് പ്രോഗ്രാമിന്റെ ചിത്രവും ദിവ്യ പങ്കുവെച്ചവയിലുണ്ട്.
2018 ഫെബ്രുവരി നാലിനായിരുന്നു എന്‍ജിനിയറും മുംബൈ മലയാളിയായ അരുണ്‍ കുമാറുമായി ദിവ്യ ഉണ്ണി രണ്ടാമതും വിവാഹിതയാവുന്നത്.
Post Your Comments