CinemaLatest News

വിവാഹം കഴിഞ്ഞു പോയില്ലേ ഇനി എന്ത് കരിയർ ; വിമർശകർക്ക് മറുപടിയുമായി ജെനിലിയ

വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന ജെനിലിയ ഇപ്പോൾ സിനിമയിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ്

ബോളിവുഡ് നടിയാണേലും തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ജെനിലിയ ഡിസൂസ. ഉറുമിയിലൂടെ മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന ജെനിലിയ ഇപ്പോൾ സിനിമയിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ്. ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖുനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും കുടുംബ ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുമുണ്ട്.

വിവാഹ ശേഷം സിനിമയിൽ തുടരാൻ സാധിക്കില്ല എന്ന സ്ഥിരം വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ജെനിലിയ തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്. വിവാഹം കഴിക്കാമെന്ന് ഞാന്‍ തീരുമാനിച്ച സമയത്ത് ‘ ഓ നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണോ? ഒരു പെണ്‍കുട്ടി എന്ന നിലയില്‍ നിന്റെ കരിയര്‍ പൂര്‍ത്തിയായി എന്ന് ചില ആളുകള്‍ പറയുമായിരുന്നു’. പക്ഷെ വിവാഹം കഴിച്ചു എന്നത് കൊണ്ട് എന്റെ ആവശ്യങ്ങളൊന്നും ഇല്ലാതായി പോകുന്നില്ലെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു.

ഇനി മുതല്‍ കൂടുതല്‍ സിനിമകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തൊക്കെ കഥാപാത്രങ്ങളാണ് ഇനി ലഭിക്കാന്‍ പോവുന്നതെന്ന് അറിയില്ല. എങ്ങനെയാണ് ഇന്‍ഡസ്ട്രി ഇനി എന്നെ സ്വീകരിക്കുന്നതെന്നും വ്യക്തമല്ല ജെനീലിയ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button