മലയാളികൾക്ക് ഏറെ പരിചിതമായ നടൻ ബാലയുടെ പിതാവ്, നിർമാതാവും സംവിധായകനും അരുണചലം സ്റ്റുഡിയോ ഉടമയുമായ ഡോ. ജയകുമാര്‍ ചെന്നൈയിൽ അന്തരിച്ചു. 72 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം സംഭവിച്ചത്. ശവസംസ്കാരം ശനിയാഴ്ച ചെന്നൈയിൽ വച്ച് നടക്കും.
അരുണചലം സ്റ്റുഡിയോ ഉടമ ആയിരുന്ന എ കെ വേലന്റെ മകൾ ചെന്താമരയാണ് ഭാര്യ. മൂന്നു മക്കളാ ണുള്ളത്. മൂത്ത മകൻ തമിഴ് ചലച്ചിത്ര സംവിധായകൻ ശിവ. രണ്ടാമത്തെ മകനാണ് ബാല, ഒരു മകൾ, ശാസ്ത്രജ്ഞയായി ജോലി നോക്കുന്നു.
Post Your Comments