കായിക ലോകത്തിന് വലിയ നഷ്ടമാണ് ഡീഗോ മറഡോണ എന്ന ഇതിഹാസ ഫുട്ബോളർ. ഭൂമിയിൽ ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിൻ്റെ കളിയത്ഭുമായിരുന്നു ആരാധകരുടെ പ്രിയപ്പെട്ട ഡീഗോ. അർജൻ്റീനയെ ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ആവേശമാക്കി മാറ്റിയിട്ട് ലോകത്തോട് വിട പറഞ്ഞ ഡീഗോ എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാളാണ്. ഫുട്ബോളിൻ്റെ ചരിത്രം എവിടെയോ അവസാനിച്ചത് പോലെയായിരുന്നു മറഡോണയുടെ മരണവാർത്ത ഫുട്ബോൾ പ്രേമികളുടെ കാതുകളിലെത്തിയത്. ഫുട്ബോളിൽ കാലാണ് അദ്ഭുതം, പന്താണ് വിസ്മയം അതിലുപരി മറഡോണയായിരുന്നു കോടി കണക്കിന് ആരാധകരുടെ ആവേശം.
മറഡോണ യുഗം തീർന്നിടത്ത് നിന്ന് കൈതപ്രം ദാമദോരൻ നമ്പൂതിരി ഇങ്ങനെ എഴുതി തുടങ്ങുന്നു
മനോരമ ദിനപത്രത്തിൽ മറഡോണയെ സ്മരിച്ചു കൊണ്ട് കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ കവിതയുടെ പൂർണ്ണരൂപം വായിക്കാം
‘അർജൻറീനയ്ക്കുണ്ടൊരു താളം, മറഡോണ തട്ടിയ കാൽപന്തിൻ താളം, അർജൻ്റീനയ്ക്കുണ്ടൊരു ഗാനം, മറഡോണ പാടിയ പ്രണയത്തിൻ ഗാനം. ഇടിവെട്ടും ഗോളുകൾ മറഡോണ.. തുടികൊട്ടും കാൽത്താളം മറഡോണ.. മഴ പെയ്യും നീക്കങ്ങൾ മറഡോണ.. ഫുട്ബോൾ പോലെയൊരിതിഹാസം ഫുട്ബോളായി മറഞ്ഞൊരിതിഹാസം, ലോകമാകെ കൂടെ നടന്നു.. മറഡോണ നിന്നെ സ്നേഹം കൊണ്ടു മനസ്സിൽ ചേർത്തു ഞാനും’.
Post Your Comments