തന്റെ ആദ്യ സിനിമയിൽ തന്നെ ഫാസ്റ്റ് മെലഡിയായ ഒരു രാജമല്ലി എന്ന ഗാനത്തിന് ഗംഭീര ചുവടുവച്ചു കൊണ്ടായിരുന്നു കുഞ്ചാക്കോ ബോബൻ്റെ സിനിമയിലേക്കുള്ള ഡാൻസ് എൻട്രി. പിന്നീട് നിരവധി ചിത്രങ്ങളിൽ ചുവടു വച്ച കുഞ്ചാക്കോ ബോബന് മലയാളത്തിലെ പ്രഭുദേവ എന്ന വിളിപ്പേരും വീണു .പക്ഷേ തന്നേക്കാൾ മലയാള സിനിമയിൽ ഏറെയുണ്ടെന്നാണ് കുഞ്ചാക്കോ ബോബൻ്റെ അഭിപ്രായം. വിനീത് , വീനീത് കുമാർ തുടങ്ങിയവർ തന്നേക്കാൾ നന്നായി നൃത്തം ചെയ്യുന്നവരാണെന്നും പുതിയ തലമുറയിൽ നീരജ് മാധവിനാണ് അങ്ങനെയൊരു സ്ഥാനം നൽകുന്നതെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു
‘അഭിനയത്തിനപ്പുറം കുഞ്ചാക്കോ ബോബന്റെ ഡാൻസ് കണ്ടു ആരധന തോന്നിയ ആരാധകരാണ് ‘അനിയത്തിപ്രാവ്’, ‘നിറം’ തുടങ്ങിയ സിനിമകൾ ഇറങ്ങിയ കാലഘട്ടത്തിൽ ഉണ്ടായിരുന്നത്. കുഞ്ചാക്കോ ബോബനൊപ്പം അതിമനോഹരമായി നൃത്തം ചെയ്യുന്നവർ പോലും സ്ക്രീനിൽ അപ്രസക്തമായി പോകുന്ന ഒട്ടേറേ ഗാന ചിത്രീകരണങ്ങൾ പ്രേക്ഷകർ കയ്യടിച്ച് സ്വീകരിച്ചവയാണ്’. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്നേക്കാൾ ഡാൻസ് ചെയ്യുന്ന മറ്റു മലയാള താരങ്ങളെക്കുറിച്ച് കുഞ്ചാക്കോ ബോബൻ മനസ്സ് തുറന്നത്.
Post Your Comments