കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചു പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മീര നന്ദന്. ഇരുപതുകളില്‍ ജീവിതത്തിലുണ്ടായ മാറ്റത്തെക്കുറിച്ചും നേടിയ അനുഭവങ്ങളെക്കുറിച്ചുമാണ് മുപ്പതാം ജന്മദിനത്തിൽ താരം പറയുന്നത്.
“എന്റെ ഇരുപതുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും പലതിലും ആദ്യ അനുഭവം നേടുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഞാന്‍ എന്താണോ അതിലേക്ക് എത്തിച്ചേരാന്‍, ഉയര്‍ച്ചയോ താഴ്ചയോ, ഒന്നിനും മാറ്റം വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
read also:“കാണാം കാണാം എന്ന് പറഞ്ഞൊടുവില്‍ കണ്ടതിങ്ങനെയാണല്ലോ ചേച്ചീ” വേദനയോടെ ഷൈനി
കോളജ് പൂര്‍ത്തിയാക്കി, ഒരു ഡിഗ്രി നേടി അതിനിടയില്‍ അഭിനയത്തിലും തുടക്കംകുറിച്ചു, ദുബായിയിലേക്ക് മാറിത്താമസിച്ചു, റേഡിയോയില്‍ ഒരു കൈ നോക്കാന്‍ അവസരം കിട്ടി (ഇപ്പോള്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും അതാണ്). ഒറ്റയ്ക്ക് ജിവിച്ചു. പ്രണയത്തിലായി, ഹൃദയത്തകര്‍ച്ചകള്‍ നേരിട്ടു. ആദ്യം സ്വയം സ്നേഹിക്കണമെന്ന് പഠിച്ചു. എന്തൊക്കെ സംഭവിച്ചാലും കുടുംബമാണ് പ്രധാനമെന്ന് മനസ്സിലാക്കി. പുതിയ സുഹൃത്തുക്കളെ നേടി. ഇപ്പോള്‍ ഒരു മഹാമാരിയിലൂടെ കടന്നുപോകുന്നു പക്ഷെ കൂടുതല്‍ നല്ല ദിനങ്ങള്‍ മുന്നിലുണ്ടെന്ന് അറിയുന്നു. എന്റെ ഇരുപതുകള്‍ നല്ലതായിരുന്നു, പക്ഷെ മുപ്പതുകള്‍ കൂടുതല്‍ നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു”, മീര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ലാല്‍ ജോസ് ചിത്രം മുല്ലയിലൂടെയാണ് മീര മലയാളത്തിലേയ്ക്ക് എത്തിയത്. റേഡിയോ ജോക്കിയായും താരം ശ്രദ്ധ നേടിക്കഴിഞ്ഞു
Post Your Comments