CinemaLatest NewsNEWS

അമ്മായിയമ്മയ്ക്ക് അടുപ്പിലുമാവാം, മരുമകൾക്കു വളപ്പിലും പാടില്ല..വേട്ടക്കാരനെ മാറ്റി നിര്‍ത്തി ഇരയുടെ രോദനം കേള്‍ക്കൂ’; ബാബുരാജിനോടും ടിനി ടോമിനോടും ഷമ്മി തിലകന്‍

വേട്ടക്കാരെ മാറ്റി നിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടതെന്ന് ഫെയ്സ് ബുക്കിൽ കുറിച്ച് നടന്‍ ഷമ്മി

ന്യായം പറയുന്നവർ വേട്ടക്കാരെ മാറ്റി നിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടതെന്ന് ഫെയ്സ് ബുക്കിൽ കുറിച്ച് നടന്‍ ഷമ്മി തിലകന്‍. താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബുരാജിനെയും ടിനി ടോമിനെയും ടാഗ് ചെയ്തു കൊണ്ടാണ് നടന്റെ പോസ്റ്റ്. ‘

കുറിപ്പ് വായിക്കാം……….

അമ്മായിയമ്മയ്ക്ക് അടുപ്പിലുമാവാം, മരുമകൾക്കു വളപ്പിലും പാടില്ല എന്ന കടുംപിടുത്തങ്ങൾ ഉപേക്ഷിച്ച്..; അപ്പപ്പൊ കാണുന്നവനെ ‘അപ്പാ’ എന്ന് വിളിക്കുന്നവർ മാത്രം മതി ഇവിടെ എന്ന നടക്കാത്ത സ്വപ്നങ്ങൾ കാണാൻ നിൽക്കാതെ..;
എല്ലാവരുടെയും #അപ്പന്മാർ അവരവർക്ക് വിലയുള്ളതാണെന്നുള്ള പ്രകൃതി നിയമം അക്ഷരത്തെറ്റ് കൂടാതെ ഉരുവിട്ട്..;

#വേട്ടക്കാരെ മാറ്റി നിർത്തിയാവണം #ഇരയുടെ രോദനം കേൾക്കേണ്ടത് എന്ന മാനുഷിക മൂല്യം പരിഗണിച്ച്..; #കാര്യങ്ങളെ കാര്യഗൗരവത്തോടെ കണ്ട് തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള ആർജ്ജവം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു..!
സംഭവിച്ചതെല്ലാം നല്ലതിന്,

സംഭവിക്കുന്നതെല്ലാം നല്ലതിന്,
ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്,
നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു..?
നഷ്‌ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ..?
നശിച്ചത് എന്തെങ്കിലും നീ സൃഷ്‌ടിച്ചതാണോ..?

നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്..!
നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. .!

ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു..!
നാളെ അതു മറ്റാരുടേതോ ആകും..!

https://www.facebook.com/shammythilakanofficial/posts/215515796610332

മാറ്റം പ്രകൃതിനിയമം ആണ്..!!
ശുഭദിനങ്ങൾ ഉണ്ടാകട്ടെ..!

https://www.facebook.com/shammythilakanofficial/posts/215515796610332

shortlink

Related Articles

Post Your Comments


Back to top button