ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ഒന്നാണ് രഞ്ജിനി ഹരിദാസിന്റെ വിവാഹം. താരത്തിന്റെ വിവാഹ വാര്‍ത്തയായിരുന്നു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും എന്ന ചാനൽ പരിപാടിയിലൂടെയാണ് രഞ്ജിനിക്ക് സ്വയംവരം. വിവാഹത്തിന്റെ പ്രൊമോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മഞ്ജു വാര്യരും രമേഷ് പിഷാരടിയും മുകേഷും പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നു. കഴിഞ്ഞ ദിവസം തന്റെ സ്വയംവരമാണ് നടത്താന്‍ പോവുന്നതെന്നായിരുന്നു ആദ്യം പറഞ്ഞത്. പരിപാടിയുടെ റേറ്റിംഗ് കൂട്ടാനുള്ള തന്ത്രമായിരുന്നു ഇതെന്ന് ഇപ്പോഴാണ് വ്യക്തമായത്. ഇനി ഈ പരിപാടിയുമായി സഹകരിക്കാനുദ്ദേശിക്കുന്നില്ല. അതിനാല്‍ മെന്ററായിരുന്ന രമേഷ് പിഷാരടിയായിരിക്കും ഇനി മുതല്‍ പരിപാടി അവതരിപ്പിക്കുന്നതെന്നും പറഞ്ഞ് രഞ്ജിനിയുടേതെന്ന രാജിക്കത്തും വായിച്ചിരുന്നു.
തുടര്‍ന്ന് വേദിയിലേക്ക് എത്തിയ രഞ്ജിനി ഈ കത്ത് മലയാളത്തിലാണെന്നും താന്‍ ഇംഗ്ലീഷില്‍ മാത്രമേ എഴുതുകയുള്ളൂവെന്നും പറഞ്ഞു. ശുദ്ധ മലയാളത്തില്‍ രാജിക്കത്ത് എഴുതാന്‍ തനിക്കറിയില്ലെന്നും പറഞ്ഞ താരം അങ്ങനെ ഒറ്റയടിക്ക് തന്നെ പരിപാടി അവതരിപ്പിക്കാമെന്ന് പിഷു കരുതേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.ശരിക്കും സന്തോഷം ആയെന്നും തുടക്കത്തിലേ കുറച്ചു ദിവസങ്ങള്‍ മഞ്ജു ചേച്ചിയും കൂടെയുണ്ടാകും എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രഞ്ജിനി പറഞ്ഞു.
രഞ്ജിനിയുടെ വിവാഹം ഇത്ര പെട്ടെന്ന് തീര്‍ന്നു പോകുമെന്ന് കരുതിയില്ലെന്നും വലിയ ആഘോഷമായൊരു വിവാഹമായിരുന്നു താന്‍ പ്രതീക്ഷിച്ചത് എന്നാല്‍ ഈ വിവാഹം നടക്കാതെ പോയതില്‍ ഏറെ വിഷമം തോന്നിയെന്നും മഞ്ജുവും പറഞ്ഞു.
Post Your Comments