GeneralLatest NewsNEWSTV Shows

പെണ്‍കുട്ടികളുടെ പ്രായവും ശമ്പളവും ചോദിയ്ക്കാന്‍ പാടില്ല; നല്ലൊരു ഭാര്യയും അമ്മയാവുകയാണ് സ്വപ്നം; നടി ജിസ്മി

ണ്ടുപരമ്പരകളില്‍ കൂടിയും നല്ല വരുമാനം കിട്ടുന്നുണ്ടാകുമല്ലോ?

മഞ്ഞില്‍ വിരിഞ്ഞ പൂവ്, കാര്‍ത്തിക ദീപം തുടങ്ങിയ ഹിറ്റ് പരമ്പരകളിൽ വില്ലത്തിയായെത്തി പ്രേക്ഷക പ്രീതിനേടിയ താരമാണ് ജിസ്മി. അടുത്തിടെയാണ് ജിസ്മിയും ഭര്‍ത്താവ് ഷിന്‍ജിത്തും തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ ചോദ്യോത്തരത്തിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമെല്ലാം ഉത്തരം നല്‍കിയിരിക്കുകയാണ് ജിസ്മി.

കാര്‍ത്തിക ദീപം, മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്നിങ്ങനെ രണ്ട് പരമ്പരകളിലെയും വില്ലത്തി കഥാപാത്രങ്ങളെ ഒരുമിച്ചു കൊണ്ടു പോകുന്നത് എങ്ങനെയെന്നാണ് ആരാധകർ ചോദിക്കുന്നത്. ”എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു ടാസ്‌ക് തന്നെയാണ്. പക്ഷെ ഞാനത് ആസ്വദിച്ചാണ് ചെയ്യുന്നതെന്നും” ജിസ്മി പറയുന്നു. രണ്ടുപരമ്പരകളില്‍ കൂടിയും നല്ല വരുമാനം കിട്ടുന്നുണ്ടാകുമല്ലോ? അപ്പോള്‍ എത്രയാണ് ശമ്പളം എന്ന ചോദ്യത്തിന് പെണ്‍കുട്ടികളുടെ പ്രായവും ശമ്പളവും ചോദിയ്ക്കാന്‍ പാടില്ല എന്നാണ് ജിസ്മിയുടെ മറുപടി.

എന്താണ് സ്വപ്നം എന്ന ചോദ്യത്തിന് ‘നല്ലൊരു ഭാര്യ ആയിരിക്കുക. നല്ലൊരു അമ്മ ആവുക, പിന്നെ നല്ലൊരു നടിയും എന്നാണ് ജിസ്മി മറുപടി നൽ കിയത്

shortlink

Post Your Comments


Back to top button