CinemaLatest News

എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം ; ഹൃദയാർദ്രമായ കുറിപ്പുമായി ഖുശ്‍ബു

തന്റെ മകള്‍ അവന്തിക ജനിച്ചതിനെ കുറിച്ചാണ് ഖുശ്‍ബു പങ്കുവെക്കുന്നത്

പ്രേഷകരുടെ എക്കാലത്തെയും പ്രിയനടിയാണ് ഖുശ്‍ബു. മലയാളം ഉൾപ്പടെ നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം സിനിമ വിട്ടുനിൽക്കുന്ന നായികമാരുടെ പതിവ് ഖുശ്‍ബു സ്വീകരിച്ചിരുന്നില്ല. സിനിമകളിലും ടെലിവിഷൻ പാരമ്പരകളിലും താരം ഇപ്പോഴും തിളങ്ങി നിൽക്കുന്നു. രാഷ്‍ട്രീയത്തിലേക്ക് ഇറങ്ങിയ താരം ഏറെ വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. കോൺഗ്രസ്സ് വിട്ട് ബിജെപിയിലേക്ക് മാറിയത് ഏറെ വാർത്തയായിരുന്നു. ഇപ്പോഴിതാ ഖുശ്‍ബുവിന്റെ പുതിയ ഫോട്ടോയും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്. തന്റെ മകള്‍ അവന്തിക ജനിച്ചതിനെ കുറിച്ചാണ് ഖുശ്‍ബു പങ്കുവെക്കുന്നത്.

കുഞ്ഞിനെ ആദ്യമായി ചേര്‍ത്ത് എടുത്തിരിക്കുമ്പോഴുള്ള അനുഭവം വാക്കുകളില്‍ വിവരിക്കാനികില്ല. അവന്തിക എന്റെ കുഞ്ഞ്. എല്ലാവരും വളരുകയും വളരെ ദൂരെ ആകുകയും ചെയ്‍തു ഇപ്പോള്‍. സ്വന്തമായി പറക്കാനും സ്വപ്‍നം കാണുന്ന കാര്യങ്ങള്‍ നേടാനും അവര്‍ക്കിപ്പോഴാകുമെന്നും ഖുശ്‍ബു പറയുന്നു. കുഞ്ഞിനും ഭര്‍ത്താവ് സുന്ദര്‍ സിക്കും ഒപ്പമുള്ള ഫോട്ടോയും ഖുശ്‍ബു പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ നീയില്ലെങ്കില്‍ എന്റെ ജീവിതം അര്‍ഥരഹിതമായേനെ എന്ന ക്യാപ്ഷനോടെ ഖുശ്‍ബു ഭര്‍ത്താവ് സുന്ദര്‍ സിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച ചിത്രവും വൈറലായിരുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button