പ്രേക്ഷകർക്ക് ഇഷ്ടപെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദർ. നിരവധി ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹം സിനിമാലോകത്തിനു സമ്മാനിച്ചിട്ടുള്ളത്. തന്റെ സുഹൃത്തും പങ്കാളിയുമായി അഭയ ഹിരണ്മയുമായൊത്തുള്ള പ്രണയനിമിഷങ്ങൾ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. വിവാഹം ചെയ്യാതെ ഒന്നിച്ചു ജീവിക്കുന്ന ഗോപി സുന്ദർ നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.
‘ഞങ്ങളുടെ സ്നേഹത്തിന്റെ നിബന്ധനകളിലാണ് ജീവിക്കുന്നത്. ഉപാധികളില്ലാത്ത സ്നേഹം’ എന്ന അടിക്കുറുപ്പോടെ അഭയ ഹിരണ്മയിയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഗോപി സുന്ദറിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുകയും സ്നേഹം പങ്കുവെക്കുകയുമൊക്കെ ചെയ്യുന്ന സുന്ദരമായ പ്രണയ നിമിഷങ്ങളാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്.
എട്ട് വർഷത്തോളമായി തങ്ങൾ ലിവിങ് ടുഗദെറായി ജീവിക്കുകയാണെന്നായിരുന്നു അഭയ പറഞ്ഞത്. ഇപ്പോൾ ഞങ്ങളെ കുറിച്ചുള്ള മറ്റുള്ളവരുടെ വളരെ ചെറിയൊരു പരാമർശം പോലും താൻ പരിഗണിക്കാറില്ല. കാരണം തന്റെ സമയവും ചിന്തയും അത്തരക്കാരുടെ അഭിപ്രായങ്ങൾക്ക് വേണ്ടി ചെലവാക്കുന്നത് വെറും സമയം നഷ്ടം മാത്രമാണെന്ന് അടുത്തിടെയും അഭയ പറഞ്ഞിരുന്നു.
വിവാദങ്ങളും വിമർശങ്ങളും തങ്ങളുടെ സ്വകാര്യ ജീവിതത്തെ ഒട്ടും ബാധിക്കില്ലെന്ന് ഗോപി സുന്ദറും അഭയ ഹിരണ്മയിയും ഒരുപോലെ വ്യക്തമാക്കി. നാക്കു പെന്റെ നാക്കു ടക്ക എന്ന ചിത്രത്തിലൂടെ 2014 ലാണ് അഭയ സിനിമയിലേക്ക് കടന്ന് വരുന്നത്. പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കി.
Post Your Comments