
തെലുങ്ക് സൂപ്പർ ഹിറ്റ് നായകൻ പവൻ കല്യാണിന്റെ പുതിയ ചിത്രം ഒരുങ്ങുന്നുവെന്ന് വിവരം. ഹരിഷ് ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയിൽ പവൻ കല്യാൺ ഇരട്ടവേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. അച്ഛനും മകനുമായിട്ടായിരിക്കും പവൻ കല്യാൺ അഭിനയിക്കുകയെന്നു ടോളിവുഡ് ഡോട് കോം റിപ്പോർട്ടിൽ പറയുന്നു. പവൻ കല്യാണിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ ഗബാർ സിംഗിന്റെ സംവിധായകനാണ് ഹരീഷ് ശങ്കർ.
സിനിമയിൽ ഫ്ലാഷ് ബാക്ക് രംഗങ്ങളിലായിരിക്കും പവൻ കല്യാൺ അച്ഛൻ കഥാപാത്രമായി എത്തുക. മകൻ കഥാപാത്രമായിട്ടാണ് ഭൂരിഭാഗം രംഗങ്ങളിലും പവൻ കല്യാൺ അഭിനയിക്കുക. പൂജ ഹെഗ്ഡെയെയാണ് സിനിമയിൽ നായികയായി പരിഗണിക്കുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. ദേവി ശ്രീ പ്രസാദ് ആയിരിക്കും ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുക.ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് സൂചന.
Post Your Comments