CinemaLatest NewsMollywood

ശ്രീലങ്കൻ തമിഴരുടെ കഥപറയുന്ന ഷെറിഫ് ഈസയുടെ ‘ആണ്ടാൾ’ വരുന്നു

ധനുഷ്കോടിയും ശ്രീലങ്കയുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ

കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം ഇന്ന് ജീവിക്കുന്ന ശ്രീലങ്കൻ തമിഴരുടെ കഥപറയുന്ന ഷെറിഫ് ഈസയുടെ പുതിയ ചിത്രം “ആണ്ടാൾ” ന്റെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ ചിത്രീകരണം നാളെമുതൽ ഗവിയിൽ ആരംഭിക്കുമെന്ന് ഷെറിഫ് ഈസ പറഞ്ഞു.
മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‍കാരം ലഭിച്ച കാന്തൻ ദ ലവർ ഓഫ് കളറിന്റെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധേയനാണ് ഷെറിഫ് ഈസ.

ഇർഷാദ് അലി, അബിജ, ധന്യ അനന്യ, സാദിഖ് തുടങ്ങിയവർക്കൊപ്പം ശീലങ്കൻ തമിഴരും ചിത്രത്തിൽ വേഷമിടുന്നു. പ്രമോദ് കൂവേരി രചന നിർവ്വഹിക്കുന്നു.ധനുഷ്കോടിയും ശ്രീലങ്കയുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ.എന്റെ ആദ്യ ചിത്രമായ കാന്തൻ – ദ ലവർ ഓഫ് കളറിൽ ഒപ്പമുണ്ടായവരെ കൂടെ നിർത്തിക്കൊണ്ട് തന്നെയാണ് ഈ സിനിമയും ചെയ്യുന്നതെന്ന് ഷെറിഫ് ഈസ പറയുന്നു.

shortlink

Post Your Comments


Back to top button