കുടുംബ പ്രേക്ഷരുടെ പ്രിയ താരങ്ങളാണ് ആദിത്യനും അമ്പിളി ദേവിയും. സോഷ്യൽ മീഡിയയിൽ സജീവമായ ആദിത്യൻ മകൻ അർജുന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
”39 വർഷം മുന്നേ ഉള്ള ഒരു നവംബർ മാസം ഞങ്ങൾക്ക് ഒരുപാട് വേദന തന്ന ഒരു മാസമാണ് എന്നാൽ 39 വർഷം കഴിഞ്ഞു ഞങ്ങൾക്ക് ഈശ്വരൻ അതെ നവംബർ മാസം സന്തോഷിക്കാൻ ഒരു അവസരം തന്നത് ഞങ്ങളുടെ അർജുൻ മോന്റെ ഒന്നാം പിറന്നാളാണ്. ഒരു ആർഭാടമില്ലാതെ ഞങ്ങൾ കുറച്ചുപേരു മാത്രം ഒപ്പം കുറച്ചുപേരുടെ പ്രാർത്ഥനയും,എന്റെ മോനെ അനുഗ്രഹിച്ച പ്രാർത്ഥിച്ച എല്ലാവർക്കും എന്റെ വടക്കുംനാഥനും എന്റെ നന്ദി! ” ആദിത്യൻ പറഞ്ഞു
Post Your Comments