മലയാള സിനിമയിലെ താരസംഘടനയായ അമ്മയിൽ നിന്നും നടി പാര്‍വതി രാജി വച്ചത് വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം പാര്‍വതിയുടെ രാജി അംഗീകരിച്ചിരുന്നു. പാര്‍വതിയുടെ രാജിക്കത്തില്‍ പുനഃപരിശോധന വേണമെന്ന് നടന് ബാബുരാജ് മാത്രമാണ് യോഗത്തിൽ ആവശ്യമുന്നയിച്ചത്. എന്നാൽ ഇത് തിരസ്കരിച്ചുകൊണ്ട് രാജി അംഗീകരിക്കുകയായിരുന്നു.
പാര്‍വതി അമ്മയില്‍ നിന്നും വിട്ടുപോയത് വലിയ നഷ്ടമാണെന്നും ‘അമ്മ’യുടെ വൈസ് പ്രസിഡന്റാവാന്‍ യോഗ്യതയുള്ള നടി ആയിരുന്നുവെന്നും ബാബുരാജ് പറഞ്ഞു. അഭിനയവും സംഘടനയും തമ്മില്‍ യാതൊരു ബന്ധവുമില്ല. സംഘടനയില്‍ ആണ്മേല്ക്കോയ്മയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”അറിവും വിവേകവുമുള്ള നടിമാരാണ് പാര്‍വതിയും, പദ്മപ്രിയയും. രമ്യ നമ്ബീശനും. ‘അമ്മ’യുടെ വൈസ് പ്രസിഡന്റാവാന്‍ യോഗ്യതയുള്ള നടിയാണ് പാര്‍വതി. അവര്‍ വിട്ടുപോയത് വലിയൊരു നഷ്ടം തന്നെയാണ്. പാര്‍വതിയുടെ രാജിയുമായി ബന്ധപ്പെട്ട ചര്‍ച്ച ഉണ്ടായപ്പോള്‍, അവരുടെ ഭാഗം കേള്‍ക്കുവാനുള്ള വേദിയൊരുക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. സംഘടനയില്‍ ആണ്‍മേല്‍ക്കോയ്മയൊന്നുമില്ല. എത്രയോ പെണ്‍കുട്ടികള്‍ ഇപ്പോള്‍ സംഘടനയില്‍ ഉണ്ട്. അവര്‍ക്കൊന്നും പരാതികള്‍ ഇല്ലല്ലോ. പിന്നെ, സംഘടനയില്‍ നിന്നും പുറത്ത് നില്‍ക്കുന്നവര്‍ക്ക് സിനിമകള്‍ ഇല്ലെന്ന് പറയുന്നതും വാസ്തവമല്ല. പാര്‍വതി എത്രയോ നല്ല സിനിമകളില്‍ അഭിനയിക്കുന്നു. സംഘടനയില്‍ നില്ക്കുന്നവര് ഒരുപാടു സിനിമകള്‍ ചെയ്യുന്നുണ്ടോ? സിനിമ അഭിനയവും സംഘടനയും തമ്മില്‍ യാതൊരു ബന്ധവുമില്ല. പിന്നെ പാരകളൊക്കെ എവിടെയായാലും ഉണ്ടാകും.
പ്രശ്നങ്ങളും വിഷമങ്ങളും ഇല്ലാത്തവരായി ആരുമില്ല. പരിഹരിക്കുവാന്‍ സാധിക്കുന്ന പ്രശ്നങ്ങള്‍ നമ്മള് പരിഹരിച്ചിട്ടുണ്ട്. പിന്നെ ഇടവേള ബാബുവിന്റെ പ്രശ്നം വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു ചോദിച്ചിരുന്നു. അയാള്‍ നടിയെക്കുറിച്ച് മോശമായി പറഞ്ഞതല്ല, സിനിമയിലെ കഥാപാത്രത്തെ ഉദ്ദേശിച്ചു പറഞ്ഞത് ആളുകള്‍ വളച്ചൊടിച്ചതാണ്. ” ഒരു ചാനലിന് നല്കിയ അഭിമുഖത്തിൽ ബാബുരാജ് പറഞ്ഞു.
Post Your Comments