ജനപ്രിയ പരമ്പരയായ പാടാത്ത പൈങ്കിളിയിൽ വേഷമിട്ടിരുന്ന നടൻ ശബരിയുടെ വിയോഗം അപ്രതീക്ഷിതമായിരുന്നു. നിരവധി ഹിറ്റ് പരമ്പരകൾ മലയാളികൾക്ക് സമ്മാനിച്ച സുധീഷ് ശങ്കര്‍ ഒരുക്കുന്ന ഈ പരമ്പരയിൽ ശബരി അഭിനയിച്ച വേഷം ഏറ്റെടുത്തത് നടൻ പ്രദീപ് ചന്ദ്രൻ ആയിരുന്നു. എന്നാൽ ഇപ്പോൾ പാടാത്ത പൈങ്കിളിയിലെ വേഷം ഉപേക്ഷിച്ചുവെന്നു തുറന്നു പറയുകയാണ് താരം.
”ഞാൻ ആ കഥാപാത്രം ഉപേക്ഷിച്ചു. ഇനി ഞാൻ ആ സീരിയലിൽ ഉണ്ടാകില്ല. അഭിനയിച്ച കുറച്ചു ഭാഗങ്ങൾ കുറച്ചു നാൾ ഉണ്ടാകുമെന്നു മാത്രം. ശബരിയോടുള്ള ഒരു സ്നേഹത്തിന്റെ പുറത്തും, മെരിലാന്റ് പോലെയുള്ള ഒരു വലിയ നിർമ്മാതാക്കളോടും കൂടി പ്രവർത്തിക്കാൻ കിട്ടിയ അവസരം ആയതുകൊണ്ടാണ് ഏറ്റെടുത്തത്. മാത്രമല്ല,എന്നെ ഞാൻ ആക്കിയ ഏഷ്യാനെറ്റിന്റെ ഒപ്പവും, വലിയ സംവിധായകൻ സുധിച്ചേട്ടന്റെ ഒപ്പം ആയതു കൊണ്ടും ആണ് അഭിനയിക്കാൻ എത്തിയതും.
ഒരിക്കലും പരമ്പരയെ കുറച്ചുകാണുകയല്ല. ചെയ്തുതുടങ്ങിയപ്പോൾ ആണ് എന്റെ റോൾ എനിക്ക് മനസിലാകുന്നത്. മുൻപ് പല ബോൾഡായ കഥാപാത്രങ്ങൾ ചെയ്തത് കൊണ്ടാകാം എനിക്കും എന്നെ സ്നേഹിക്കുന്നവർക്കും അരവിന്ദിനെ ഉൾകൊള്ളാൻ കഴിയാഞ്ഞത്. അതുകൊണ്ടുമാത്രമാണ് ഈ പിന്മാറ്റം” – പ്രദീപ് വ്യക്തമാക്കി.
Post Your Comments