കാവ്യാമാധവനൊപ്പം ‘ഷീ ടാക്സി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഷീലു എബ്രാഹം. വിവാഹത്തിന് ശേഷം നടികൾ പൊതുവെ അഭിനയം നിർത്തുകയാണ് പതിവ്. വിവാഹിതയായി രണ്ട് മക്കളുടെ അമ്മയായതിന് ശേഷം വെള്ളത്തിരയിലെത്തി മികച്ച പ്രകടത്തിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ഷീലു.
ചെറുപ്പം മുതൽ അഭിനയിക്കാൻ ഏറെ താൽപര്യമുണ്ടായിട്ടും അതിന് സാധിക്കാതെ പോയതിനെ കുറിച്ച് മനസ് തുറക്കുകയാണ് താരമിപ്പോൾ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഷീലു ഇക്കാര്യം വെളിപ്പെടുത്തിയത്.നഴ്സായി ജോലി ചെയ്തിരുന്ന ഷീലുവിന്റെ പ്രണയവും സിനിമയിലേക്കുള്ള വരവും ഒരു സിനിമാക്കഥപോലെ ആണ്.
“ഞാൻ പ്ലസ് ടുവിന് പഠിക്കുമ്പോൾ ചേട്ടന്റെ കോളേജിലെ ഒരു പരിപാടിയ്ക്ക് പോയിരുന്നു. അവിടെ വെച്ച എന്റെ ചിത്രം ആകസ്മികമായി എടുക്കുകയും പിനീട് അത് മനോരമ ആഴ്ച പതിപ്പിൽ വരുകയും ചെയ്തു. ചിത്രത്തിനൊപ്പം എന്റെ വിലാസം കൂടി നൽകിയിരുന്നു. പിന്നീട് അതിലേക്ക് ധാരാളം കത്തുകൾ വന്ന് തുടങ്ങി. സീരിയലുകളിലേക്കുള്ള ക്ഷണം മുതൽ പ്രണയലേഖനങ്ങൾ വരെ അതിലുണ്ടായിരുന്നു. എനിക്ക് ചിത്രത്തിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടായിട്ടും എനിക്ക് അപ്പച്ചനോട് പറയാൻ പേടിയായിരുന്നു. പറഞ്ഞാൽ സമ്മതിക്കുകയുമില്ല. അത് കാരണം ആ ആഗ്രഹം വേണ്ടെന്നു വെക്കുകയും ചെയ്തു.
താമസിക്കാതെ നഴ്സിങ് പഠിക്കാനായി ഞാൻ ഹൈദരാബാദിലേക്ക് പോയി. സിസ്റ്റർമാർ നടത്തുന്ന കോളേജായിരുന്നു. പിനീട്കുവൈത്തിലേക്ക് നഴ്സായി ചേക്കേറി. നഴ്സായി മാറിയതോടെ അഭിനയം എന്ന ആഗ്രഹം ഉപേക്ഷിച്ചു. എന്നാൽ ആ സമയത്താണ് ബിസിനസുകാരനായ എബ്രഹാം മാത്യുവിനെ പരിചയപ്പെടുന്നത്. ഞങ്ങൾ പ്രണയത്തിലായി. താമസിക്കാതെ വീട്ടുകാരുടെ ആശീർവാദത്തോടെ വിവാഹവും നടത്തി. വിവാഹത്തോടെ നഴ്സിങ് ജോലി അവസാനിപ്പിച്ച് ഞങ്ങൾ നാട്ടിലേക്ക് വീണ്ടും തിരിച്ചെത്തി. എന്റെ പഴയ കലയുമായി ബന്ധപ്പെട്ട കഥകളൊക്കെ അദ്ദേഹത്തോട് പറഞ്ഞിരുന്നു. പിന്നീട അദ്ദേഹത്തിന്റെ സപ്പോർട്ടുകൂടി നൃത്തം വീണ്ടും ചെയ്ത് തുടങ്ങി.
അങ്ങനെ മൂന്ന് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് സിനിമ നിർമാണത്തിലേക്ക് ഞങ്ങളെത്തുന്നത്. അബാം മൂവീസ് എന്ന പേരിൽ ബാനർ തുടങ്ങി. അതിന് ഒരു പരസ്യ ചിത്രം *ചെയ്യാൻ മോഡലുകളെ അന്വേഷിച്ചപ്പോഴാണ് ഭർത്താവ് ചോദിക്കുന്നത് നിനക്ക് അങ്ങ് അഭിനയിച്ചാൽ പോരെ എന്ന്. അങ്ങനെയാണ് ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. വർഷങ്ങൾക്ക് മുൻപ് അവസരം കിട്ടിയിട്ടും നഷ്ടമായത് സ്വന്തം കമ്പനിയിലൂടെ എനിക്ക് തിരച്ച് കിട്ടി. പിന്നീട് ഞങ്ങൾ നിർമ്മിച്ച ‘ഷീ ടാക്സി’ എന്ന ചിത്രത്തിലൂടെ സിനിമയിലുമെത്തി. അത് വീണ്ടും അഭിനയിക്കാൻ പ്രചോദനമായി. ഫുൾ സപ്പോർട്ടും ഭർത്താവിന്റെ ആണ്.
വിവാഹശേഷം ഞങ്ങൾ പതിമൂന്ന് വർഷത്തോളം മുംബൈയിലായിരുന്നു താമസം. അദ്ദേഹത്തിന്റെ കോർപറേറ്റ് ഓഫീസ് അവിടെ ആയിരുന്നു. അവിടുത്തെ ഫ്ളാറ്റ് ലൈഫിൽ നിന്നും നാട്ടിലേക്ക് ഷിഫ്റ്റ് ചെയ്തിട്ട് മൂന്ന് വർഷം ആകുന്നതേയുള്ളു. രണ്ടുമക്കളാണ് ഞങ്ങൾക്ക് മകൾ ചെൽസിയ ഒൻപതാം ക്ലാസിലും മകൻ നീൽ ഏഴിലും പഠിക്കുന്നു. കൂടുതൽ സമയവും എനിക്ക് കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് ഇഷ്ടം.
Post Your Comments