വിനയൻ ചിത്രം ഊമപ്പെണ്ണിന് ഉരിയാട പയ്യനിലൂടെ മലയാളസിനിമാലോകത്തേക്ക് അരങ്ങേറിയ നടനാണ് ജയസൂര്യ. വെത്യസ്തമായ അഭിനയശൈലിയിലൂടെ ചുരുങ്ങിയ സമയംകൊണ്ടാണ് ജയസൂര്യ പ്രേക്ഷക മനസ്സിൽ ഇടംനേടിയത്. 100 സിനിമകൾ പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോൾ.
ഇപ്പോൾ പുറത്തുവരാനിരിക്കുന്ന രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ ഒരുക്കുന്ന ‘സണ്ണി’ എന്ന ചിത്രത്തോടെയാണ് സിനിമാമേഖലയിൽ ജയസൂര്യ നൂറു തികക്കുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലൂടെയാണ് തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുന്നത്.
കൊവിഡ് കാലമായതിനാൽ ഭാര്യ സരിതയ്ക്കും മക്കൾക്കുമൊപ്പം കൊച്ചിയിലെ ഫ്‌ളാറ്റിൽ കഴിയുകയായിരുന്നു. സരിത ബ്യൂട്ടിക് നടത്തുന്നുണ്ട്. കൊവിഡ് മൂലം അവിടെ പൂർണമായും വെർച്വൽ ഷോപ്പിങ്ങാണ്. ഓൺലൈനായി വാങ്ങുന്നവർക്ക് പാഴ്‌സലായി സാധനങ്ങൾ അയച്ച് കൊടുക്കുന്നു. കോവിഡ് മൂലം പുറത്ത് ജിമ്മിൽ പോയിട്ട് ആറ് മാസത്തിലേറെയായി വീട്ടിലെ സൗകര്യങ്ങൾ ഉപയോഗിച്ചാണ് ഇപ്പോഴത്തെ തൻ്റെ വ്യായമം എന്നാണ് ജയസൂര്യ പറയുന്നത്.
കൊവിഡ് ഭീഷണി സിനിമയെ തകർക്കുമെന്ന പേടിയില്ല. സിനിമ പഴയതിലും ശക്തമായി തിരിച്ച് വരും. ആളുകളെ ഇളക്കി മറിക്കുന്ന രസികൻ സിനിമ വന്നാൽ തിയറ്ററിൽ വീണ്ടും ജനം ഇടിച്ച് കയറുമെന്ന് തന്നെ ഞാൻ വിശ്വസിക്കുകയാണെന്നും ജയസൂര്യ കൂട്ടിച്ചേർത്തു.
Post Your Comments