CinemaLatest NewsNEWS

തബുവിന്റെ പുതിയ ചിത്രം എ സ്യൂട്ടബിള്‍ ബോയിയിൽ ഹിന്ദുക്കളെ അധിക്ഷേപിച്ച് ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു; ക്ഷേത്രപരിസരത്ത് വച്ച് ചുംബിക്കുന്ന ‍‍രം​ഗങ്ങളും നിരവധി; പ്രതിഷേധം കനക്കുന്നു

ഹിന്ദുക്കളെ അധിക്ഷേപിച്ച് ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു; ക്ഷേത്രപരിസരത്ത് വച്ച് ചുംബിക്കുന്ന ‍‍രം​ഗങ്ങളും നിരവധി ഉൾപ്പെടുത്തി

പ്രശസ്ത ഇന്ത്യൻ നോവലിസ്റ്റും കവിയുമായ വിക്രം സേത്തിന്റെ ‘എ സ്യൂട്ടബിൾ ബോയ്’. നോവലിനെ ആസ്പദമാക്കി മീരാനായർ അതേ പേരിൽ സംവിധാനം ചെയ്യുന്ന സീരീസ് നെറ്റ്ഫ്ലിക്സിൽ ആറ് എപ്പിസോഡായി സ്ട്രീം ചെയ്യുകയാണ് , എന്നാൽ തബുവിന്റെ പുതിയ ചിത്രം എ സ്യൂട്ടബിള്‍ ബോയിയിൽ ഹിന്ദുക്കളെ അധിക്ഷേപിച്ച് ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു; ക്ഷേത്രപരിസരത്ത് വച്ച് ചുംബിക്കുന്ന ‍‍രം​ഗങ്ങളും നിരവധി ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സിനിമാ പ്രേക്ഷകർ പറയുന്നത്.

ഹിന്ദു വിശ്വാസികളെ മുറിപ്പെടുത്തി, കഥാപാത്രങ്ങള്‍ ക്ഷേത്രപരിസരത്ത് വച്ച് ചുംബിക്കുന്ന അനേകം രം​ഗങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നെറ്റ്ഫ്ളിക്സിനെതിരെ ട്വിറ്ററിലൂടെ ബഹിഷ്കരണാഹ്വാനം നടത്തുകയാണ്. ഈ സീരീസ്, ഹിന്ദുക്കളുടെ വിശ്വാസത്തെ വ്രണപ്പെടുത്തു ന്നുവെന്നും ലൗ ജിഹാദിനെ അനൂകൂലിക്കുന്നുവെന്നുമുള്ള ആരോപണങ്ങളാണ് ‘എ സ്യൂട്ടബിൾ ബോയിക്ക്’ എതിരെ ഇവർ ഉന്നയിക്കുന്ന ആരോപണം .

നമിത് ദാസ്, രസിക ദുഗൽ, വിവാൻ ഷാ, ഡാനേഷ് രസ്വി, രൺദീപ് ഹൂഡ, വിജയ് വർമ്മ, വിജയ് റാസ്, ആമിർ ബഷീർ എന്നിവരാണ് സീരീസിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്യൂട്ടബിൾ ബോയിയുടെ രചയിതാവും ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനുമായ വിക്രം സേത്തിനെ രാജ്യം പദ്മ ശ്രീ നൽകി ആദരിക്കുകയും ചെയ്തിരുന്നു.

 

 

 

shortlink

Related Articles

Post Your Comments


Back to top button