അവതാരക എന്ന നിലയിൽ സൂപ്പർ താര ഇമേജുള്ള അശ്വതി ശ്രീകാന്ത് തൻ്റെ പ്രതിസന്ധി നിറഞ്ഞ നിമിഷങ്ങളെക്കുറിച്ച് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ്
‘റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന സമയത്താണ് അവതാരകയായി വരുന്നത്. അന്ന് ഞാൻ ദുബായിലാണ്. സത്യത്തിൽ ആ സമയത്ത് എനിക്ക് ശരിക്കും ചലഞ്ചിംഗ് ആയിരുന്നു. .മോൾക്ക് ഒരു വയസ്സേ അന്നുള്ളൂ. ഷോ ചെയ്യണോ വേണ്ടയോ എന്ന് നല്ല ആശങ്കയുണ്ടായിരുന്നു. .അവസരങ്ങൾ വരുമ്പോഴൊക്കെ എനിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളായിരിക്കും . പിന്നെ വിചാരിക്കും ചലഞ്ച് ഏറ്റെടുത്താൽ മാത്രമേ എന്തെങ്കിലുമൊക്കെ ജീവിതത്തിൽ നേടാൻ കഴിയുവെന്ന്. നോ പെയിൻ നോ ഗെയിൻ എന്നാണല്ലോ. മോളേ ദുബായിൽ നിർത്തിയിട്ട് ഞാൻ നാട്ടിൽ വന്നു ഷോ ചെയ്തു തിരിച്ച് ദുബായിലേക്ക് മടങ്ങുന്നതായിരുന്നു അന്നത്തെ രീതി . ഇതൊക്കെയാണ് ജോലികളെങ്കിലും എഴുത്താണ് പ്രധാന തട്ടകം. അവതാരക എന്ന ലേബൽ ഉള്ളത് കൊണ്ട് അവതാരക അശ്വതി എന്നേ പറയൂ. പുസ്തകം വായിച്ച് കഴിഞ്ഞപ്പോൾ പലരും ചോദിച്ചത് എഴുത്തിനോടായിരുന്ന ഇഷ്ടമെന്നാണ്. മുൻപൊക്കെ കുറേ എഴുതുമായിരുന്നു. പക്ഷേ തിരക്ക് കാരണം അത്ര എഴുത്തൊന്നുമില്ല. ചില സമയത്തൊന്നും എഴുതാൻ പറ്റാറില്ല. ലോക് ഡൗൺ സമയത്ത് നല്ല സമയം കിട്ടിയെങ്കിലും ഒന്നും എഴുതിയില്ല. പക്ഷേ ഇപ്പോൾ നല്ല തിരക്കാണെങ്കിലും എഴുതാൻ തോന്നാറുണ്ട്’.
Post Your Comments