
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് നവ്യാ നായർ. ദിലീപിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നവ്യ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേഷകരുടെ മനസ്സിൽ ഇടം പിടിച്ചത്. വിവാഹത്തിന് ശേഷം സിനിമയിൽ അധികം സജീവമല്ലാതിരുന്ന താരം സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഇപ്പോൾ താരത്തിന്റെ മകന്റെ പിറന്നാൾ ആഘോഷവും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മകന് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് കുടുംബത്തിനൊപ്പമുളള പുതിയ ചിത്രം നവ്യ പങ്കുവെച്ചിരിക്കുന്നത്. ഭർത്താവ് സന്തോഷിനും മകൻ സായിക്കുമൊപ്പം ക്ഷേത്ര ദർശനം നടത്തിയപ്പോൾ എടുത്ത ചിത്രമാണ് നവ്യാ നായർ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മകന് ജന്മദിന സമ്മാനമായി ആപ്പിൾ വാച്ച് സീരീസ് 6 നൽകിയ സന്തോഷവും നടി പങ്കുവെച്ചിരുന്നു. അച്ഛൻ നൽകിയ സർപ്രൈസ് തുറന്നുനോക്കുന്ന സായിയുടെ വീഡിയോ ആണ് നവ്യ പോസ്റ്റ് ചെയ്തിരുന്നത്.
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം നവ്യ സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ഒരുത്തീ’. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയിൽ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനുരാജ്, മാളവിക മേനോൻ, കൃഷ്ണപ്രസാദ് തുടങ്ങിയവ രും അഭിനയിക്കുന്നു.
Post Your Comments