
ചെന്നൈ; മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതി വിവാദങ്ങളിലേയ്ക്ക്.
കഴിഞ്ഞ 29 വര്‍ഷമായി ജയിലില്‍ കഴിയുന്ന പേരറിവാളനടക്കം പ്രതികളായ ഏഴു പേരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് വിജയ് സേതുപതി ഗവര്‍ണര്‍ക്ക് കത്ത് എഴുതിയിരിക്കുന്നത്. അതേസമയം ഈ വിഷയത്തില്‍ അന്തിമ തീരുമാനം ഗവര്‍ണര്‍ക്ക് എടുക്കാമെന്നും അന്വേഷണ ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം അറിയിച്ചത് കത്തില്‍ നടന് ചൂണ്ടിക്കാട്ടി കഴിഞ്ഞു.
എന്നാൽ ഗവര്‍ണറോട് ഇക്കാര്യം അഭ്യര്‍ത്ഥിക്കുന്ന വീഡിയോയും താരം പങ്കു വെച്ചിട്ടുണ്ട്. ‘സുപ്രീം കോടതി വിധിയെ മാനിച്ച് പേരറിവാളനെ വെറുതെ വിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അര്‍പ്പുതമ്മാളിന്റെ 29 വര്‍ഷം നീണ്ട പോരാട്ടം അവസാനിപ്പിക്കുന്നതിന് വേണ്ടി കുറ്റം ചെയ്യാത്ത പേരറിവാളനെ വെറുതെ വിടണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’- വീഡിയോയില്‍ വിജയ് സേതുപതി പറയുന്നു.
Post Your Comments