മലയാളത്തിന്റെ പ്രിയതാരമാണ് മോഹൻലാൽ. താരം മാത്രമല്ല ഭാര്യ സുചിത്രയും നടൻ കൂടിയായ മകൻ പ്രണവും മകൾ വിസ്മയയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇവരുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കാറുണ്ട്.
1988 ഏപ്രില്‍ 28നാണ് മോഹന്‍ലാല്‍ സുചിത്രയെ വിവാഹം കഴിക്കുന്നത്. പ്രശസ്ത തമിഴ് നടനും നിര്‍മ്മാതാവുമായി ബാലാജിയുടെ മകളാണ് സുചിത്ര. തന്റെ വിവാഹ വാര്‍ഷികം മറന്നു പോയ സാഹചര്യത്തെക്കുറിച്ച് ഒരിക്കല്‍ മോഹന്‍ലാല്‍ തുറന്നുപറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു. അന്ന് സുചിത്ര നല്കിയ സര്‍പ്രൈസ് തനിക്ക് വലിയ തിരിച്ചറിവാണ് നല്‍കിയതെന്നും മോഹന്‍ലാല്‍ പറയുന്നു.
”ഒരിക്കല്‍ വിവാഹ വാര്‍ഷിക ദിനം മറന്നിരുന്നു, എയര്‍പോര്‍ട്ടില്‍ എന്നെ യാത്രയാക്കിയ ശേഷം സുചിത്ര എനിക്ക് ഫോണ്‍ ചെയ്തിരുന്നു, ബ്യാഗ് തുറന്നു നോക്കണമെന്നും അതില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്നും സുചിത്ര പറഞ്ഞു. ബ്യാഗ് തുറന്നപ്പോള്‍ അതിനുള്ളില്‍ ഒരു മോതിരവും കൂടാതെ ഒരു കുറിപ്പും ശ്രദ്ധയില്‍പ്പെട്ടു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു, ഇന്ന് നമ്മുടെ വിവാഹ വാര്‍ഷിക ദിനമാണ് ഈ ദിവസമെങ്കിലും മറക്കതിരിക്കൂ, പിന്നീടു ഒരിക്കലും വിവാഹ വാര്‍ഷികം ഞാന്‍ മറന്നിട്ടില്ല, സുചിത്രയുടെ വാക്കുകള്‍ വലിയ തിരിച്ചറിവാണ് എനിക്ക് നല്‍കിയത്.” താരം പങ്കുവച്ചു
Post Your Comments