NEWSSongs

യുവ സംഗീത സംവിധായകന് വേണ്ടി ഗായകനായി എം.ജയചന്ദ്രൻ

ആദ്യമായാണ് ജയചന്ദ്രൻ മറ്റൊരാളുടെ സംഗീതത്തിൽ പാടുന്നത്

സംഗീത ലോകത്ത് എന്നും വിസ്മയം സൃഷ്ടിക്കുന്ന ആളാണ് എം.ജയചന്ദ്രൻ. ഇപ്പോഴിതാ യുവ സംഗീത സംവിധായകന് വേണ്ടി ഗാനം ആലപിച്ചിരിക്കുകയാണ് ജയചന്ദ്രൻ. ഇത് ആദ്യമായാണ് ജയചന്ദ്രൻ മറ്റൊരാളുടെ സംഗീതത്തിൽ പാടുന്നതെന്ന പ്രത്യേകതയും ഉണ്ട്.
യുവ സംഗീത സംവിധായകനായ പ്രശാന്ത് മോഹൻ എം.പി ചിട്ടപ്പെടുത്തിയ സംഗീതത്തിലാണ് ജയചന്ദ്രൻ പാടിയിരിക്കുന്നത്.

ഗാനരചയിതാവ് വിനായക് ശശികുമാർ എഴുതിയ ഗാനം കമ്പോസ് ചെയ്ത പ്രശാന്ത്‌മോഹൻ അത് എം.ജയചന്ദ്രന് വാട്‌സാപ്പിലൂടെ കൈമാറുകയായിരുന്നു. കേട്ട ഉടൻ പാടാൻ സമ്മതം അറിയിക്കുകയായിരുന്നു ജയചന്ദ്രൻ. തുടർന്ന് ബുധനാഴ്ച കൊച്ചിയിലെ സ്റ്റുഡിയോയിലെത്തി ജയചന്ദ്രൻ റെക്കോർഡിംഗ് പൂർത്തിയാക്കി.

സോഷ്യമീഡിയയിൽ വൈറലായി മാറിയ എംജി ശ്രീകുമാർ ആലപിച്ച ‘അടി..പൂക്കുറ്റി’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് പ്രശാന്ത് മോഹൻ. ‘മീശ മീനാക്ഷി’ എന്ന ഷോർട്ട് ഫിലിമിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ ദിവാകൃഷ്ണ.വി.ജെ അടുത്തതായി സംവിധാനം നിർവഹിക്കുന്ന പുതിയ പ്രോജക്ടിലെ ഗാനമാണിത്.

വൈകാതെ തന്നെ ഗാനം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. പ്രശാന്ത് മോഹന്റെ സംവിധാനത്തിൽ വിജയ് യേശുദാസ് ആലപിച്ച ഗാനവും പുറത്തിറങ്ങാനുണ്ട്.

shortlink

Related Articles

Post Your Comments


Back to top button