
തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ പദവി സ്വന്തമാക്കിയിരിക്കുകയാണ് നയൻതാര. വിജയ ചിത്രങ്ങളിലൂടെ ആരാധകപ്രീതി നേടിയ നയൻതാര സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. നയന്‍താരയും വിഘ്നേശ് ശിവനും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഉയരാറുണ്ട്. ജാതക പ്രകാരം വിഘ്നേശിനെ വിവാഹം ചെയ്യാന്‍ നയന്‍താര ചില ക്ഷേത്രങ്ങളിൽ ദര്‍ശനങ്ങള്‍ നടത്താനുണ്ട് എന്നായിരുന്നു ഇടയ്ക്ക് പ്രചരിച്ചിരുന്നത്.
നയന്‍താരയും വിഘ്നേശ് ശിവനും ക്ഷേത്ര ദർശനം നടത്തുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഈ വാർത്തകൾ സത്യമാണെന്ന് ആരാധകരും കരുതി. എന്നാല്‍ ഈ ക്ഷേത്ര ദര്‍ശനങ്ങളുടെ യഥാര്‍ത്ഥ കാരണം ഇപ്പോള്‍ വെളിപ്പെടുത്തിയിരിയ്ക്കുകയാണ് നടി ഉര്‍വശി.
read also:49 രൂപയ്ക്ക് ചിക്കന്‍ ബിരിയാണി; ജീവിക്കാൻ പുതിയ വഴിതേടി കിന്നാര തുമ്പികളുടെ നിര്‍മ്മാതാവ്
നയന്‍താരയെ കേന്ദ്ര കഥാപാത്രമാക്കി ആര് ജെ ബാലാജി സംവിധാനം ചെയ്ത മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട റോളിൽ ഉര്‍വശിയും എത്തിയിരുന്നു. നയന്‍താരയാണ് തന്റെ പേര് നിര്‍ദ്ദേശിച്ചത് എന്ന് ഉര്‍വശി പറയുന്നു. മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തില്‍ ദൈവമായിട്ടാണ് നയന്‍ എത്തുന്നത്. സിനിമയ്ക്ക് വേണ്ടി ചിത്രീകരണ കാലം മുഴുവന്‍ നയന്‍ മത്സ്യ- മാംസാതികള്‍ ഉപേക്ഷിച്ചുകൊണ്ട് വ്രതം അനുഷ്ടിച്ചിരുന്നു എന്നും ഉര്‍വശി പറയുന്നു.
ചില ചിത്രങ്ങളില്‍ ഗ്ലാമര്‍ റോളുകൾ ചെയ്തതിനാല്‍ ദേവിയായി അഭിനയിക്കുമ്പോള്‍ ആളുകള്‍ വിമര്ശിയ്ക്കുമോ എന്ന ഭയം നയന്‍താരയ്ക്കുണ്ടായിരുന്നു. അതിനാല്‍ ദേവിയുടെ വേഷം ധരിയ്ക്കുന്നതിന് മുന്നേ തന്നെ മൂക്കുത്തി അമ്മന്റെ ക്ഷേത്രത്തില്‍ ഉള്‍പ്പടെ ഇന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും നയന്‍താര ദര്‍ശനം നടത്തിയിട്ടുണ്ട് എന്ന് ഉര്‍വശി വെളിപ്പെടുത്തി. നയന്‍താരയ്ക്ക് കൂട്ടു പോയതാണ് കാമുകനും സംവിധായകനുമായ വിഘ്നേശ്.
Post Your Comments