GeneralLatest NewsMollywoodNEWS

ദിലീപിനെതിരെ കേസെടുത്തപ്പോള്‍ സ്വീകരിച്ച അതേ നിലപാട് ‘അമ്മ’ സ്വീകരിക്കണം; പാര്‍വതി തിരുവോത്തിന്റെ രാജി സംഘടന അംഗീകരിച്ചു

ബിനീഷിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍

കർണ്ണാടക മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടു സാമ്പത്തിക ഇടപാടിൽ ഇ.ഡി അറസ്റ്റു ചെയ്ത നടൻ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ താരസംഘടനയായ ‘അമ്മ’ യുടെ യോഗത്തിൽ തീരുമാനം. ഇടവേള ബാബുവിന്റെ പരാമർശത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു നടി പാര്‍വതി തിരുവോത്ത് നൽകിയ രാജി സംഘടന അംഗീകരിച്ചു.

ബിനീഷിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ദിലീപിനെതിരെ കേസെടുത്തപ്പോള്‍ സ്വീകരിച്ച അതേ നിലപാട് ബിനീഷിനെ അറസ്റ്റ് ചെയ്തപ്പോഴും സംഘടന സ്വീകരിക്കണം എന്നായിരുന്നു അംഗങ്ങളുടെ ആവശ്യം. എന്നാൽ ഇതിനെ ഇടതുപക്ഷ എംഎൽഎമാരായ മുകേഷും ഗണേഷ് കുമാറും എതിർത്തു. തിടുക്കപ്പെട്ട് ഇക്കാര്യത്തില്‍ നിലപാട് പാടില്ലെന്നാണ് ഇവര്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button