തന്നെ മോഹൻലാലുമായി താരതമ്യം ആവശ്യമില്ലെന്ന് നടി ഉർവ്വശി. ഭേദപ്പെട്ട നടിയെന്ന് പറയുന്നത് കേൾക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ഉർവശി പറയുന്നു.
സമൂഹത്തിൽ ഇമേജിനെക്കുറിച്ചോർത്ത് എനിക്ക് ഭയമില്ല. പെർഫോം ചെയ്യാൻ സാധിക്കുമെന്ന് ഉറപ്പുള്ള കഥാപാത്രങ്ങൾ മാത്രമേ സ്വീകരിക്കാറുള്ളൂവെന്നും ഉർവശി പറഞ്ഞു.
നമുക്കറിയാം ലാലേട്ടൻ മഹാനായ നടനാണ്. അദ്ദേഹത്തെയും എന്നെയും താരതമ്യം ചെയ്യേണ്ട ആവശ്യമില്ല, അത്രയും മികച്ച ഒരു കലാകാരനെ ബഹുമാനിക്കണമെന്നും തനിക്ക് താനായി അറിയപ്പെട്ടാൽ മതിയെന്നും നടി.
Post Your Comments