CinemaGeneralLatest NewsMollywoodNEWS

പൊരുത്തപ്പെടാൻ കഴിയാതെ ഒഴിവാക്കേണ്ടി വന്ന സിനിമകളെക്കുറിച്ച് ഹണീ റോസ്

നല്ല കഥാപാത്രങ്ങൾ വരുമെന്ന ആത്മവിശ്വാസമുള്ളത് കൊണ്ടും അവ ചെയ്യാനുള്ള ഫയർ ഉള്ളതുകൊണ്ടുമാണ് ഇത്രയും കാലം നിലനിൽക്കാൻ കഴിഞ്ഞത്

നല്ല സിനിമകൾ ചെയ്യുകയും ജീവിതത്തിന്റെ അവസാനം വരെ സിനിമ എന്ന പ്രൊഫഷൻ കൂടെ കൊണ്ട് പോകണമെന്നാണ് തന്റെ ആഗ്രഹമെന്നും നടി ഹണീ റോസ് നല്ലതെന്ന് കരുതി ചെയ്യുന്ന ചില സിനിമകൾ തിയേറ്ററിൽ ഏൽക്കാതെ പോയിട്ടുണ്ടെന്നും പൊരുത്തപ്പെടാൻ കഴിയാതെ ചില ചിത്രങ്ങൾ ഒഴിവാക്കിയുണ്ടെന്നും ഹണീ റോസ് പറയുന്നു. കാലം മാറുന്നതിനനുസരിച്ച് സിനിമയുടെ മാറ്റവും വേഗത്തിലാണെന്ന് തന്റെ സിനിമ കാഴ്ച പാടുകൾ വ്യക്തമാക്കി കൊണ്ട് ഹണീ റോസ് പറയുന്നു

‘കുറേ നല്ല സിനിമകളുടെ ഭാഗമാകാൻ സാധിച്ചു. ഇനിയും നല്ല സിനിമകൾ ചെയ്യണം. ജീവിതത്തിന്റെ അവസാനം വരെ സിനിമ കൂടെയുണ്ടാവണമെന്നാണ് ആഗ്രഹം. എന്റെ ജോലിയിൽ ഞാൻ നന്നായി കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. ഒരോ വർഷം കഴിയുന്തോറും സിനിമ മാറിക്കൊണ്ടിരിക്കുകയാണ്. നല്ല കഥാപാത്രങ്ങൾ വരുമെന്ന ആത്മവിശ്വാസമുള്ളത് കൊണ്ടും അവ ചെയ്യാനുള്ള ഫയർ ഉള്ളതുകൊണ്ടുമാണ് ഇത്രയും കാലം നിലനിൽക്കാൻ കഴിഞ്ഞത്. എന്നെ തേടി വരുന്ന ചില സിനിമളോട് പൊരുത്തപ്പെടാൻ കഴിയാതെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. നമുക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ച് ചെയ്യുന്ന ചില സിനിമകൾ തിയേറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ലെന്ന് വരാം’. ഹണീ റോസ് അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button