കെ പി എ സി ലളിതയുമായുള്ള ആത്മ ബന്ധത്തിന്റെ അനുഭവം പറഞ്ഞു നടി മഞ്ജു പിള്ള .ഒരിക്കലും പിരിഞ്ഞിരിക്കാൻ കഴിയാത്ത വിധം വല്ലാതെ വളർന്നു പോയ സ്നേഹ ബന്ധമാണ് ഇരുവർക്കുമിടയിലുള്ളതെന്ന് മഞ്ജു പിള്ള പങ്കു വയ്ക്കുന്നു
മലയാളത്തിലെ പ്രശസ്തനായ ഒരു സംവിധായകൻ പണ്ട് എന്നോട് പറഞ്ഞത് ഇങ്ങനെയാണ് നീ നായിക ആകരുത് കെ പി എ സി ലളിതയായൽ മതി. അഭിനയത്തിലായാലും, ജീവിതത്തിലായാലും അമ്മയോടൊപ്പം തന്നെയാണ് യാത്ര, ഞങ്ങൾ ഒരുമിച്ചാണ് എപ്പോഴും യാത്ര. സീരിയൽ അഞ്ച് ദിവസം ആക്കിയതോടെ ലൊക്കേഷനിൽ ചിലവഴിക്കുന്ന സമയം കൂടി. ശരിക്കും പറഞ്ഞാൽ എനിക്ക് അമ്മയെ പിരിഞ്ഞിരിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. അമ്മയ്ക്ക് എന്നെയും. സീരിയൽ ഷൂട്ടിങ് സമയത്ത് ഭയങ്കര കോമഡിയായിരിക്കും ചിലപ്പോഴൊക്കെ. ലൊക്കേഷനിൽ എല്ലാവരുമായും നല്ല ബോണ്ടിങ് ആയി കഴിഞ്ഞു, ചില ജോഡികൾ പലപ്പോഴും പ്രേക്ഷകർ ഏറ്റെടുക്കും. അങ്ങനെ പല ജോഡികളുടെയും ഒരു കണ്ണിയാകാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ ചെയ്യുന്ന സമയത്ത് ജഗദീഷേട്ടന്റെയും എന്റെയും പെയർ എല്ലാവർക്കും ഇഷ്ടമായിരുന്നു. മല്ലിക സുകുമാരന്, കൽപ്പന, തുടങ്ങിയവരൊടൊപ്പമെല്ലൊം അത്തരത്തിൽ പെയറിംഗ് ഉണ്ടായിട്ടുണ്ട്. ഇപ്പോൾ പുറത്തേക്ക് ഇറങ്ങിയാൽ എല്ലാവർക്കും അറിയേണ്ടത് ‘തട്ടീം മുട്ടീം’ ഫാമിലിയിലെ വിശേഷങ്ങളാണ്. എന്നോടെല്ലാവരും ചോദിക്കുന്നത് ലളിതാമ്മയെക്കുറിച്ചാണ്’.
Post Your Comments