
ബോളിവുഡ് സൂപ്പർ താരം സല്‍മാന്‍ ഖാന്റെ വിജയചിത്രമാണ് ബജ്‌റംഗി ബായ്ജാന്‍. ഈ ചിത്രത്തിൽ മുന്നിയായി എത്തിയ ആറ് വയസുകാരിയെ പ്രേക്ഷകർ മറക്കാനിടയില്ല. ഹര്‍ഷാലി മല്‍ഹോത്ര എന്ന ആ പെണ്‍കുട്ടിയുടെ മാറ്റമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.
ആരാധകര്‍ക്ക് ദീപാവലി ആശംസിച്ചുള്ള ഹര്‍ഷാലിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നടി ഇത്ര വലുതായെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 8000ത്തോളം കുട്ടികളില്‍ നിന്നാണ് മുന്ന എന്ന വേഷം ചെയ്യാന്‍ ഹര്‍ഷാലിയെ തിരഞ്ഞെടുത്തതെന്ന് മുമ്ബ് കാസ്റ്റിങ് ഡയറക്ടര്‍ മുകേഷ് ഛബ്ര പറഞ്ഞിട്ടുണ്ട്.
Post Your Comments