GeneralLatest NewsMollywoodNEWS

നിങ്ങൾ സിനിമക്ക് ലക്ഷണമൊത്ത പുരുഷനാണ് പക്ഷേ, പുരികക്കൊടിയും ചൊടിയും കൊള്ളാം തലയിലവന്നൊരു വസ്തുവുമില്ല എന്ന് പറയിപ്പിക്കരുത്, ശാരദക്കുട്ടി

പ്രിയപ്പെട്ട ദേവൻ... നിങ്ങൾ നല്ല സംവിധായകർക്കൊപ്പം അഭിനയിക്കു ... സ്വന്തം വർത്തമാനം പറയാത്തിടത്തോളം നിങ്ങളെ മലയാളികൾ ഇഷ്ടപ്പെടും

തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയത്തില്‍ സജീവമായിരിക്കുകയാണ് നടന്‍ ദേവന്‍. തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും പാര്‍ട്ടിയെ കുറിച്ചും റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റര്‍ പരിപാടിയില്‍ പങ്കെടുത്ത ദേവന്‍ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ദേവന്റെ അഭിമുഖം കണ്ട എഴുത്തുകാരി ശാരദക്കുട്ടി പ്രതികരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്.

ശാരദക്കുട്ടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

സ്ക്രിപ്റ്റിന്റെ ഗുണം, സംവിധായകന്റെ കയ്യടക്കം , താരങ്ങൾക്കു മേലുള്ള നിയന്ത്രണം, അഭിനേതാവിന് ശരീരഭാവങ്ങളിലൂടെ മറ്റൊരാളായി പരിണമിക്കാനുള്ള അപാരമായശേഷി, ശബ്ദവിന്യാസത്തിലെ നിയന്ത്രണം ഇതെല്ലാം ചേർന്നു വന്നാലാണ് നല്ല ഒരു കഥാപാത്രമുണ്ടാവുക.
ആരണ്യകം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വെള്ളം, തുടങ്ങി എത്രയോ ചിത്രങ്ങളിൽ ദേവനെന്ന നടൻ ഈ ചേരുവകളുടെ സംയോഗത്തിൽ നല്ല ചലച്ചിത്ര സാന്നിധ്യമായിരുന്നിട്ടുണ്ട്. നല്ല സൗന്ദര്യവും നല്ല ശബ്ദവുമുണ്ട്. ദേവന് കുറവുകളെന്തൊക്കെയുണ്ടെന്ന് നമ്മളാരും ഇന്നുവരെ ചികഞ്ഞു ചെന്നിട്ടില്ല.
ഒരു മാതിരി ബുദ്ധിയുള്ളവർക്കൊക്കെയറിയാം മികച്ച മാധ്യമ പ്രവർത്തകരുടെ മുന്നിൽ അഭിമുഖത്തിനു ചെന്നിരിക്കണമെങ്കിൽ പ്രാഥമികമായി എന്തൊക്കെ തയ്യാറെടുപ്പുകൾ വേണമെന്ന് . അവർ കയ്യിലുള്ള പാതാള കരണ്ടിയെടുത്ത് നിങ്ങളുടെ അണ്ണാക്കു വഴി താഴേക്കിറക്കി അങ്ങടിത്തട്ടിൽ കിടക്കുന്നവ വരെ എല്ലാം വലിച്ചു പുറത്തെടുക്കും.
ബുദ്ധിയുടെ ഉപരിതലത്തിൽ പോലും കാര്യമായിട്ട് ഒന്നുമില്ലാത്ത ദേവൻ ഒന്നാലോചിച്ച് വേണമായിരുന്നു റിപ്പോർട്ടറിലെ എഡിറ്റേഴ്സിനു മുന്നിൽ ചെന്നിരിക്കാൻ . ഇയർ ബഡ് ചെവിയിലിട്ടുരുട്ടുന്ന ലാഘവത്തോടെയും സുഖത്തോടെയുമാണ് നികേഷും ടീമും ദേവനെ തിരിച്ചു കൊണ്ടിരുന്നത്.
പ്രിയപ്പെട്ട ദേവൻ… നിങ്ങൾ നല്ല സംവിധായകർക്കൊപ്പം അഭിനയിക്കു … സ്വന്തം വർത്തമാനം പറയാത്തിടത്തോളം നിങ്ങളെ മലയാളികൾ ഇഷ്ടപ്പെടും. ‘ലക്ഷം മാനുഷർ കൂടുമ്പോളതിൽ ലക്ഷണമുള്ളവരൊന്നോ രണ്ടോ ‘ എന്നല്ലേ . നിങ്ങൾ സിനിമക്ക് ലക്ഷണമൊത്ത പുരുഷനാണ് പക്ഷേ, പുരികക്കൊടിയും ചൊടിയും കൊള്ളാം തലയിലവന്നൊരു വസ്തുവുമില്ല എന്ന് പറയിപ്പിക്കരുത്. സിനിമയിൽ കാണുന്ന നിങ്ങളെ ഇഷ്ടമുള്ളതു കൊണ്ടു പറയുന്നതാണ് ,
എസ് ശാരദക്കുട്ടി

 

shortlink

Related Articles

Post Your Comments


Back to top button