നായകനെന്ന ലേബലിൽ മാത്രം ഒതുങ്ങി നിൽക്കാതെ മികച്ച ക്യാരക്ടർ വേഷങ്ങൾ കൊണ്ടും പ്രതിനായക കഥാപാത്രങ്ങൾ കൊണ്ടും ശ്രദ്ധ നേടിയ രമേഷ് ഇന്ദ്രജിത്ത് സുകുമാരൻ ഒരു അഡാറ് ചോദ്യത്തിന് മറുപടി നൽകുകയാണ് .സിനിമയിൽ ആരുടെ ബ്രയിൻ കടം കിട്ടിയാൽ ഉപയോഗിക്കും എന്ന ചോദ്യത്തിനാണ് ഇന്ദ്രജിത്ത് മാസ് മറുപടി നൽകിയത്
ബോളിവുഡ് സൂപ്പർ താരം ആമിര്‍ ഖാന്റെ ബ്രെയിൻ ഉപയോഗപ്പെടുത്താനാണ് ഞാൻ ആഗ്രഹിക്കുന്നത് കാരണം പുള്ളി ഒരു ആക്ടർ എന്ന നിലയിൽ വല്ലാത്ത ബ്രെയിനുള്ള അഭിനേതാവാണ്. ഒരേ സമയം തന്നെ കലാമൂല്യവും, അതിലെ ബിസിനസ്സും മുന്നിൽ കണ്ടു സിനിമ ചെയ്യുക എന്നതാണ് പുള്ളിയുടെ രീതി . അദ്ദേഹം അവസാനം ചെയ്ത ഏഴെട്ട് സിനിമകൾ നോക്കിയാൽ അത് മനസിലാകും . വാട്ട് ഈസ് ഗുഡ് സിനിമ? എന്നൊരു ചോദ്യം എന്റെ മുന്നിൽ വന്നാൽ ഞാൻ പറയും എല്ലാ കാലവും ഓർത്തിരിക്കാൻ കഴിയുന്നതെന്താണോ അതാണ് ഗുഡ് സിനിമ എന്ന്. ഞാൻ അങ്ങനെയുള്ള നിരവധി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു, നായകനും, സിറ്റി ഓഫ് ഗോഡും, ആമേനുമെല്ലാം അത്തരം ശ്രേണിയിൽപ്പെട്ട ചിത്രങ്ങളാണ്’. ഇന്ദ്രജിത്ത് പറയുന്നു.ഒരു എഫ്എംചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രജിത്തിന്റെ മറുപടി മറുപടി.
വിനയൻ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിന് ഉരിയാടപയ്യൻ’ എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്തുകൊണ്ടായിരുന്നു ഇന്ദ്രജിത്തിൻ്റെ വരവ്. പിന്നീട് മീശമാധവൻ, ‘ചാന്ത് പൊട്ട്’ തുടങ്ങിയ സിനിമകളിലും പ്രതിനായക കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചത്.
Post Your Comments