GeneralLatest NewsNEWSTV Shows

സ്വകാര്യ നിമിഷങ്ങളാണ് പങ്കുവെച്ചത്, ജീവ മാന്യനാണെന്നായിരുന്നു കരുതിയത്; മറുപടിയുമായി അപര്‍ണ്ണ

നെഗറ്റീവ് കമന്റുകള്‍ കണ്ട് ഞാന്‍ പ്രതികരിക്കാന്‍ നോക്കിയിരുന്നു. ജീവയാണ് അത് തടഞ്ഞത്.

ആരാധകർ ഏറെയുള്ള അവതാരകനാണ് ജീവ. സോഷ്യൽ മീഡിയയിൽ സജീവമാണ് ജീവയും ഭാര്യ അപർണ്ണയും. അഞ്ചാം വിവാഹ വാര്‍ഷിക ദിനത്തിൽ വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുമായ് എത്തി ഇവർക്കും നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ഇത്തരം വിമർശനങ്ങളെക്കുറിച്ചു താരം പറയുന്നു. ആ ഫോട്ടോ കണ്ടപ്പോള്‍ കൂടുതല്‍ പേരും പോസിറ്റീവ് കമന്റുകളാണ് പറഞ്ഞത്. അതേ സമയം തന്നെ നെഗറ്റീവ് കമന്റുകളുമായാണ് ചിലരെത്തിയത്.

”സ്വകാര്യ നിമിഷങ്ങളാണ് പങ്കുവെച്ചതെന്നും ജീവ മാന്യനാണെന്നായിരുന്നു കരുതിയത്, ഇത്തരം നിമിഷങ്ങള്‍ പങ്കുവെക്കുന്നത് ശരിയല്ലല്ലോയെന്നുമൊക്കെയായിരുന്നു പലരും ചോദിച്ചത്. ഇതൊക്കെ കണ്ടാല്‍ നിങ്ങളെ വെറുക്കുമെന്നുള്ള കമന്റുകളും ഫോട്ടോയ്ക്ക് കീഴിലുണ്ടായിരുന്നു.

നെഗറ്റീവ് കമന്റുകള്‍ കണ്ട് ഞാന്‍ പ്രതികരിക്കാന്‍ നോക്കിയിരുന്നു. ജീവയാണ് അത് തടഞ്ഞത്. നെഗറ്റീവ് കമന്റ് പറഞ്ഞ് ആരെങ്കിലും സന്തോഷിക്കുന്നുണ്ടെങ്കില്‍ അത് നടന്നോട്ടെ. നമ്മള്‍ പോസിറ്റീവായി ചിന്തിച്ചാല്‍ മതിയെന്നായിരുന്നു ജീവ പറഞ്ഞത്.തന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും ചിലരെത്തിയിരുന്നു. എനിക്ക് കംഫര്‍ട്ടാവുന്ന വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്. മോശം തോന്നുന്നതോ, പറ്റാത്തതോ ആയ വസ്ത്രങ്ങളൊന്നും ധരിക്കാറില്ലെന്നും അപര്‍ണ്ണ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button