GeneralKollywoodLatest News

നയൻതാരയുമായുള്ള വിവാഹത്തിനായി വിവാഹ മോ ചനം നേടി; മക്കളുടെ പേരിനെ ചൊല്ലി ആ ബന്ധം അവസാനിപ്പിച്ചു; പെങ്ങളുടെ മകളുമായി നടൻ പ്രഭുദേവയ്ക്ക് വിവാഹം ? താരത്തിന്റെ സംഭവ ബഹുലമായ ജീവിതം

നൃത്തത്തിലൂടെ പരിചയപ്പെട്ട റംലത്താണ് പ്രഭു ദേവയുടെ ആദ്യ ഭാര്യ

നടനും സംവിധായകനുമായ പ്രഭുദേവ വീണ്ടും വിവാഹിതനാകുന്നുവെന്നു വാർത്ത. പ്രഭുദേവ തന്റെ പെങ്ങളുടെ മകളുമായിപ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാവും എന്നുമാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ് ആചാരപ്രകാരം പെങ്ങളുടെ മകളെ വിവാഹം ചെയ്യുന്നതാണ് രീതി. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

നൃത്തത്തിലൂടെ പരിചയപ്പെട്ട റംലത്താണ് പ്രഭു ദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളും ഉണ്ട്.എന്നാൽ നടി നയൻതാരയുമായി പ്രണയത്തിൽ ആയതോടെ റം​ലത്തിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. അതിനെ തുടർന്ന് പ്രഭു റംലത്തുമായി വിവാഹ മോചനം നടത്തി. റംലത്ത് വിവാഹമോചനത്തിനെതിരെ പൊലീസില്‍ പരാതി കൊടുത്തതു വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

റംലത്തുമായുള്ള പ്രശ്‌ന പരിഹാരത്തിനൊടുവില്‍ പ്രഭു ദേവയും നയന്‍താരയും ഒന്നിച്ച്‌ ജീവിയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നയനും പ്രഭുദേവയും വേര്‍പിരിഞ്ഞത് മക്കളുടെ പേരിനെ ചൊല്ലിയാണെന്ന ഗോസിപ്പുകളുണ്ടായിരുന്നു. ഇനിയൊരു പെണ്ണ് എന്റെ ജീവിതത്തില്‍ ഉണ്ടായിരിക്കില്ല എന്നും ഇനി മക്കള്‍ക്ക് വേണ്ടി മാത്രമാണ് ജീവിതം എന്നും പ്രഭു ദേവ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ വിവാഹ വാർത്ത സജീവമാകുകയാണ്.

shortlink

Related Articles

Post Your Comments


Back to top button