നടനെന്നതിലുപരി ഒറ്റ സിനിമ കൊണ്ട് തന്നെ പ്രേക്ഷക പ്രീതി നേടിയ സംവിധായകൻ കൂടിയാണ് പൃഥ്വിരാജ്. മലയാളത്തിലെ മെയിൻ സ്ട്രീം സിനിമകളുടെ സംവിധാന നിരയിൽ അഭിമാനത്തോടെ കസേരയിട്ടിരിക്കുന്ന പൃഥ്വിരാജ് താന്‍ ‘ലൂസിഫർ’ ചെയ്തു കഴിഞ്ഞപ്പോഴുണ്ടായ വലിയ മാറ്റത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. അവസാനമായി തിയേറ്ററിൽ പോയി സിനിമ കണ്ട അനുഭവത്തെക്കുറിച്ചും പൃഥ്വിരാജ് പറയുന്നു.
പൃഥ്വിരാജിന്റെ വാക്കുകള്‍
‘ലൂസിഫർ’ സംവിധാനം ചെയ്തു കഴിഞ്ഞു എന്നിൽ വരുത്തിയ വലിയ മാറ്റം ഞാൻ പിന്നീട് അഭിനയിക്കാൻ പോയ സിനിമകളിൽ അവരുടെ സംവിധാനത്തിൽ ഇടപെടില്ല എന്നതാണ് ., കേരളത്തിലെ തിയേറ്ററിൽ ഞാൻ വർഷങ്ങൾക്ക് ശേഷം കണ്ട സിനിമ കൂടിയായിരുന്നു ‘ലൂസിഫർ’. ഇവിടെ സിനിമ കാണാൻ ബുദ്ധിമുട്ടായതിനാൽ പുറം രാജ്യങ്ങളിൽ പോയി ഞാൻ സിനിമ കാണാറുണ്ട്. വിദേശത്ത് വന്നിട്ട് ഇത്രയും സമയം എങ്ങനെ തിയേറ്ററിനുള്ളിൽ കയറിയിരിക്കുന്നുവെന്ന് സുപ്രിയ എന്നോട് ചോദിക്കും. എന്റെ പിറന്നാൾ ദിവസം മുംബൈയിൽ വച്ച് ‘വാർ’ എന്ന സിനിമ കണ്ടിരുന്നു. ഇടവേള വരെ എന്നെ ആരും തിരിച്ചറിഞ്ഞില്ല. പക്ഷേ പിന്നീട് സംഗതി എങ്ങനെയോ അറിഞ്ഞു തിയേറ്ററുകാർ എനിക്ക് കേക്ക് ഒക്കെയായി വന്ന് എന്റെ ബർത്ത് ഡേ ആഘോഷിച്ചു’. പൃഥ്വിരാജ് പറയുന്നു
Post Your Comments